എറണാകുളം: ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തിങ്കളാഴ്‌ച പ്രഖ്യാപിച്ചിരുന്ന ഹർത്താലിനെതിരെ കൊല്ലം ശാസ്‌താംകോട്ട സ്വദേശി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
READ MORE:കേരളം 27ന് അടച്ചിടും; ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും
അതേസമയം താൽപര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നില്ലന്ന് ഉറപ്പു വരുത്തും. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ഹർജി കോടതി തീർപ്പാക്കിയത്.
കർഷക സംഘടനകളുടെ ഭാരത് ബന്ദിന് ഐക്യദാർഢ്യമായാണ് കേരളത്തിൽ തൊഴിലാളി സംഘടനകൾ തിങ്കളാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചത്.