വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി - High Court declines Kerala Govt petition
കേന്ദ്ര സർക്കാരിന്‍റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് വിലയിരുത്തൽ.
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പടെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ തള്ളിയത്. കേന്ദ്ര സർക്കാരിന്‍റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി ഉത്തരവ്. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരായ ഹർജി സുപ്രീം കോടതിയും നേരത്തെ തള്ളിയിരുന്നു. എന്നാൽ ഹൈക്കോടതി വാദം കേൾക്കട്ടെയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിനെ തുടർന്നായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹതയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.