എറണാകുളം: കെ സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ വിവിധ ഹർജികൾ തള്ളി ഹൈക്കോടതി. തൊഴിലാളി സംഘടനകളടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ച് തള്ളിയത്. കമ്പനി രൂപീകരണമടക്കമുള്ള വിഷയങ്ങൾ സർക്കാരിന്‍റെ നയപരമായ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കമ്പനി രൂപീകരണം സർക്കാർ നയത്തിന്‍റെ ഭാഗം; കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി - കെ സ്വിഫ്റ്റ് കേരള ഹൈക്കോടതി
കെ സ്വിഫ്റ്റ് വരുന്നതോടു കൂടി കെഎസ്ആർടിസി ഓർഡിനറി സർവീസുകളടക്കം നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുമെന്ന ഹർജിക്കാരുടെ വാദം തള്ളിയാണ് കെ സ്വിഫ്‌റ്റിന് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.
കെ സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിന്‍റെ ഭാഗമായുള്ള നിയമന നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. കെഎസ്ആർടിസി ദീർഘദൂര സർവീസുകളെല്ലാം കെ സ്വിഫ്റ്റ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ച് അതിലേക്ക് മാറ്റുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കെ സ്വിഫ്റ്റ് വരുന്നതോടു കൂടി കെഎസ്ആർടിസി ഓർഡിനറി സർവീസുകളടക്കം നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുമെന്നും ഹർജിക്കാർ വാദിച്ചിരുന്നു.
എന്നാൽ സർക്കാരിന്‍റെ നയപരമായ വിഷങ്ങളാണ് കെ സ്വിഫ്റ്റ് എന്ന് വ്യക്തമാക്കിയ കോടതി ഹർജികൾ തള്ളുകയായിരുന്നു.