എറണാകുളം: ജനവാസ കേന്ദ്രത്തിൽ നിന്നും ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പൊതു നോട്ടീസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾക്ക് പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഈ ദൂരപരിധിയാണ് ഹരിത ട്രിബ്യൂണൽ 200 മീറ്ററായി ഉയർത്തിയത്. ക്വാറി ഉടമകൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
ക്വാറികളുടെ ദൂരപരിധി; ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി - High Court
പരിസ്ഥിതി വകുപ്പിന്‍റെ ഭാഗം മാത്രം കേട്ടാണ് തീരുമാനമെന്നും റവന്യു അടക്കം ബന്ധപ്പെട്ട മറ്റ് കക്ഷികളുടെ ഭാഗം ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിച്ചില്ലെന്നും ക്വാറി ഉടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു
പരിസ്ഥിതി വകുപ്പിന്‍റെ ഭാഗം മാത്രം കേട്ടാണ് തീരുമാനമെന്നും റവന്യു അടക്കം ബന്ധപ്പെട്ട മറ്റ് കക്ഷികളുടെ ഭാഗം പരിഗണിച്ചില്ലെന്നും ക്വാറി ഉടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ദൂരപരിധി ഉയർത്തിയതോടെ ക്വാറികളുടെ പ്രവർത്തനം സ്തംഭിച്ചെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ 50 മീറ്റർ ദൂരപരിധിയിലാണ് സംസ്ഥാനത്തെ പാറമടകൾ പ്രവർത്തിക്കുന്നത്. ഇത് 200 മീറ്ററിലേക്ക് മാറിയാൽ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും അടച്ചു പൂട്ടേണ്ടിവരും. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയിൽ തന്നെ പാറമടകൾക്ക് പ്രവർത്തിക്കാൻ കഴിയും. അതേസമയം നിയമാനുസൃതം ഹരിത ട്രിബൂണലിന് പുതിയ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.