കേരളം

kerala

ETV Bharat / state

സമരം ചെയ്‌ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

high court news  high court quashes govt order  strike against central government  ഹൈക്കോർട്ട് വാർത്ത  സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി  കേന്ദ്ര സർക്കാരിനെതിരെ സമരം
സമരം ചെയ്‌ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

By

Published : Feb 2, 2021, 2:43 PM IST

എറണാകുളം:കേന്ദ്ര സർക്കാരിനെതിരെസമരം ചെയ്‌ത സംസ്ഥാന സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തിയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കായിരുന്നു രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ചത്. പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഹാജർ രജിസ്റ്റർ പരിശോധിച്ച് നടപടിയെടുക്കണം. ശമ്പളം നൽകിയിട്ടുണ്ടങ്കിൽ തിരിച്ചുപിടിക്കാനും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി അറിയിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി ബാലഗോപാലാണ് സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

ABOUT THE AUTHOR

...view details