കേരളം

kerala

ETV Bharat / state

കെ എം ഷാജിക്ക് ആശ്വാസം ; പ്ലസ് ടു കോഴക്കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി - കെ എം ഷാജി ഹൈക്കോടതി

പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

km shaji bribery case  high court quashes fir against km shaji  fir against km shaji bribery case  vigilance fir against km shaji  km shaji  പ്ലസ് ടു കോഴക്കേസ്  മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി  കെ എം ഷാജി  കെ എം ഷാജിക്കെതിരായ കേസ്  കെ എം ഷാജിക്കെതിരായ കോഴക്കേസ്  കെ എം ഷാജി വിജിലൻസ് എഫ്ഐആർ  കെ എം ഷാജി ഹൈക്കോടതി  കെ എം ഷാജി അഴീക്കോട്
കെ എം ഷാജി

By

Published : Apr 13, 2023, 12:45 PM IST

Updated : Apr 13, 2023, 1:54 PM IST

എറണാകുളം : പ്ലസ് ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന കെ എം ഷാജിയുടെ ഹർജി അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നടപടി.

എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്‌ ടു കോഴ്‌സ് അനുവദിക്കാന്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ കോഴ വാങ്ങി എന്നാണ് കേസ്. 2020ലാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസെടുത്തത്. സ്‌കൂളിലെ ഒരു അധ്യാപകനില്‍ നിന്നാണ് കോഴ വാങ്ങിയതെന്നും ഇദ്ദേഹത്തിന് പിന്നീട് സ്‌കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നുമായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍.

മുസ്ലിം ലീഗ് മുൻ നേതാവാണ് കെ എം ഷാജിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. കോഴപ്പണം ഉപയോഗിച്ച് കെ എം ഷാജി ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങേരി വില്ലേജിൽ വീട് പണിതു എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ വീട് അടക്കം 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇ ഡി കണ്ടുകെട്ടിയിരുന്നു.

2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് ആദ്യം കെ എം ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടാണ് എന്നായിരുന്നു ഷാജിയുടെ വാദം. പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്നാണ് കോടതിയിൽ വിജിലൻസ് വാദിച്ചത്.

തുടർന്ന്, കെ എം ഷാജി സമർപ്പിച്ച ഹർജി കോഴിക്കോട് വിജിലൻസ് കോടതി തള്ളി. കണ്ടെടുത്ത 47 ലക്ഷം രൂപയ്‌ക്ക് കൃത്യമായ രേഖ സമർപ്പിക്കാൻ കെ എം ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജി തള്ളിയത്.

വിടാതെ തുടരുന്ന വിവാദങ്ങൾ : എൽജിബിടിക്യു എന്ന പദം പോലും അപകടകരമാണെന്നും നമ്മുടെ നാട്ടിലെ തല്ലിപ്പൊളി പരിപാടിയാണിതെന്നുമുള്ള പ്രസ്‌താവനയിലൂടെയും കെ എം ഷാജി വിവാദ നായകനായിരുന്നു. കണ്ണൂരിൽ കെ എം ഷാജി നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശം. തുടർന്ന് വിശദീകരണവുമായി ഷാജി രംഗത്തെത്തി. ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും മറ്റുള്ളവരുടെ മനോ വൈകൃതങ്ങൾക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ എം ഷാജി ഫേസ്ബുക്കിൽ കുറിച്ചു.

ഇവർ ഒരു ലൈംഗിക ന്യൂനപക്ഷമായതിനാൽ അവരെ ചേർത്ത് പിടിക്കണം എന്ന കേവലധാരണയ്‌ക്കും സഹതാപത്തിനുമപ്പുറം വിഷയത്തിൽ ഒളിഞ്ഞുകിടക്കുന്ന അജണ്ടകളെയും ഇത് ഭാവിയിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും തിരിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചർച്ച പോലും ഇതിന്‍റെ വൈകാരികതലം ഉയർത്തിപ്പിടിച്ചാണെന്നും കെ എം ഷാജി ഫേസ്‌ബുക്കിൽ കൂട്ടിച്ചേർത്തു. പരിഗണിക്കേണ്ടവരെ പരിഗണിച്ചും അവഗണിക്കേണ്ടവരെ അവഗണിച്ചും പോകണമെന്നുമായിരുന്നു കെ എം ഷാജിയുടെ നിലപാട്.

Last Updated : Apr 13, 2023, 1:54 PM IST

ABOUT THE AUTHOR

...view details