എറണാകുളം:MLA KK Ramachandran Nair's Son Appointment In PWD: മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്‌റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ആശ്രിത നിയമം നല്‍കിയതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്‍കിയ ഹർജിയിലാണ് ഉത്തരവ്.
മുന്‍ എം.എല്‍.എയുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കി ഹൈക്കോടതി - മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍
MLA KK Ramachandran Nair's Son Appointment In PWD: മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. ജനപ്രതിനിധികളുടെ മക്കള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നിയമനം റദ്ദാക്കിയത്.
ജനപ്രതിനിധികളുടെ മക്കള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നിയമനം റദ്ദാക്കിയത്. എം.എല്‍.എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് മകന് ജോലി നല്‍കിയതെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു . എഞ്ചിനീയറിങ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ അസി. എഞ്ചിനീയര്‍ തസ്‌തിക സൃഷ്‌ടിച്ചായിരുന്നു സർക്കാർ നിയമിച്ചത്.
TAGGED:
mla son appointed in pwd