എറണാകുളം:രോഗിയായ പിതാവിന് കരൾ പകുത്തുനൽകാൻ പ്രായപൂർത്തിയാകാത്ത മകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി പി.ജി പ്രതീഷിന് കരൾ പകുത്ത് നൽകുന്നതിന് മകൾ ദേവനന്ദയ്ക്കാണ് സിംഗിൾ ബെഞ്ച് അനുമതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. തുടർന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് അനുകൂല വിധി.
'മാതാപിതാക്കള്‍ അനുഗ്രഹീതര്‍'; രോഗിയായ പിതാവിന് കരൾ പകുത്തുനൽകാൻ പ്രായപൂർത്തിയാകാത്ത മകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി - ദേവനന്ദ
രോഗിയായ പിതാവിന് കരൾ പകുത്തുനൽകാൻ പ്രായപൂർത്തിയാകാത്ത മകള്‍ നല്‍കിയ റിട്ട് ഹര്‍ജിയിന്മേല്‍ അനുകൂല വിധി പുറപ്പെടുവിച്ച് ഹൈക്കോടതി
!['മാതാപിതാക്കള്‍ അനുഗ്രഹീതര്‍'; രോഗിയായ പിതാവിന് കരൾ പകുത്തുനൽകാൻ പ്രായപൂർത്തിയാകാത്ത മകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി High court minor girl liver father devanandha മാതാപിതാക്കള്‍ രോഗി പിതാവിന് കരൾ കരൾ പകുത്തുനൽകാൻ പ്രായപൂർത്തി മകള്‍ ഹൈക്കോടതി അനുമതി റിട്ട് ഹര്‍ജി എറണാകുളം ദേവനന്ദ കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17274326-thumbnail-3x2-sdfghjkl.jpg)
ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്ന് കോടതി പറഞ്ഞു. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ കുടുംബത്തിലെ മറ്റാരുടെയും കരള്‍ അനുയോജ്യമാകാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ പിതാവ് പ്രതീഷിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്‌തു. എന്നാൽ അവയവ കൈമാറ്റ നിയന്ത്രണ നിയമ പ്രകാരം പ്രത്യേക മെഡിക്കൽ സാഹചര്യങ്ങളിൽ മാത്രമാണ് പ്രായപൂർത്തിയാകാത്തവർക്ക് അവയവമോ കോശങ്ങളോ ദാനം ചെയ്യാവൂ എന്ന വ്യവസ്ഥ തടസമായി മാറി. തുടർന്നാണ് കുട്ടി കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി പ്രത്യേകാധികാരമുള്ള അതോറിറ്റിയെന്ന നിലയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. പിന്നീട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ നിയമിച്ച വിദഗ്‌ധ സമിതി രോഗിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂര്‍ണ അറിവോടും സമ്മതത്തോടെയുള്ള ദേവനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാന്‍ കേവലമായ അഞ്ച് മാസം വേണമെന്ന കാരണത്താല്‍ നിഷേധിക്കണമെന്നില്ലെന്നും സമിതി റിപ്പോര്‍ട്ട് സമർപ്പിച്ചു. തുടര്‍ന്നാണ് കോടതി കരൾ പകുത്തുനൽകാൻ ദേവനന്ദയ്ക്ക് അനുമതി നൽകിക്കൊണ്ട് അന്തിമ വിധി പുറപ്പെടുവിച്ചത്.