കേരളം

kerala

ETV Bharat / state

'ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റ് സംബന്ധിച്ച് കഴിഞ്ഞ 7 വർഷത്തെ രേഖകള്‍ ഹാജരാക്കണം': കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റ് സംബന്ധിച്ച് കഴിഞ്ഞ ഏഴ്‌ വർഷത്തെ കരാർ രേഖകളും ഏഴ്‌ വർഷം മാലിന്യ ശേഖരണം, സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ഹാജരാക്കാന്‍ ഹൈക്കോടതി കോർപ്പറേഷൻ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

highcourt order to submit all documents  brahmapuram  brahmapuram fire incident  documents regarding brahmapuram  ernakulam district collector  latest news in ernakulam  latest news today  ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റ്  കഴിഞ്ഞ ഏഴ്‌ വർഷത്തെ രേഖകള്‍ ഹാജരാക്കണം  കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കടോതി  മാലിന്യ പ്ലാന്‍റ്  ബ്രഹ്മപുരം തീപിടിത്തം  ഹൈക്കോടതി സ്വമേധയ എടുത്ത കേസ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റ് സംബന്ധിച്ച് കഴിഞ്ഞ ഏഴ്‌ വർഷത്തെ രേഖകള്‍ ഹാജരാക്കണം': കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കടോതി

By

Published : Mar 13, 2023, 5:09 PM IST

എറണാകുളം: കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ഏഴ്‌ വർഷം മാലിന്യ ശേഖരണം, സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ബ്രഹ്മപുരം പ്ലാന്‍റിന്‍റെ കരാർ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റ് സംബന്ധിച്ച് കഴിഞ്ഞ ഏഴ്‌ വർഷത്തെ കരാർ രേഖകളും, ഏഴ്‌ വർഷത്തെ മാലിന്യ ശേഖരണം, സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ഹാജരാക്കാനാണ് കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതി കർശന നിർദേശം നല്‍കിയത്. വിഷ പുകമൂലം ഒരാൾ മരിച്ചെന്ന് അഭിഭാഷകരിലൊരാൾ വാദത്തിനിടെ ഹൈക്കോടതിയെ അറിയിക്കുകയും ഇതു സംബന്ധിച്ച വിശദാംശങ്ങൾ കോടതി തേടുകയും ചെയ്‌തിട്ടുണ്ട്.

കലക്‌ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോർഡിനും വിമര്‍ശനം:ബ്രഹ്മപുരം വിഷയം പരിഗണിക്കവേ ജില്ല കലക്‌ടറെയും മലിനീകരണ നിയന്ത്രണ ബോർഡിനെയും കോടതി വിമർശിച്ചു. ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ബ്രഹ്മപുരത്ത് ലംഘിക്കപ്പെടുന്നു. പ്ലാന്‍റ് നടത്തിപ്പുകാർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി ചോദിച്ചത് കോർപ്പറേഷൻ ഉൾപെടെയുള്ള ചുമതലപ്പെട്ടവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും നഷ്‌ടപരിഹാരവുമടക്കം ഈടാക്കുമെന്നായിരുന്നു ബോർഡിന്‍റെ മറുപടി.

നഷ്‌ടപരിഹാരം വാങ്ങി ബാങ്കിലിട്ടാൽ ജനങ്ങൾ സഹിച്ചതിനു പരിഹാരമാകുമോയെന്നായിരുന്നു ബോർഡിനെതിരെ കോടതിയുടെ വിമർശനം. കേസ് പരിഗണിക്കവെ ഓൺലൈനായി കലക്‌ടർ ഹാജരായതിനെയും ഡിവിഷൻ ബഞ്ച് വിമർശിച്ചു. കോടതി നടപടികൾ കുട്ടിക്കളിയായി കാണരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ഇനിയും ഏഴ് ദിവസം കൂടി ബ്രഹ്മപുരത്ത് ഗൗരവമായി നിരീക്ഷണമുണ്ടാകുമെന്നും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും കലക്‌ടർ വ്യക്തമാക്കി. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ്. 95% തീയും പുകയും കെടുത്തിയെന്നും കലക്‌ടർ അറിയിച്ചു.

ഹൈക്കോടതി സ്വമേധയ എടുത്ത കേസ്: ഖരമാലിന്യ സംസ്‌കരണത്തിന് കൊച്ചിയിൽ വാർ റൂം തുറക്കുമെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചിട്ടുണ്ട്. ബ്രഹ്മപുരം എന്ന പേര് തന്നെ അക്ഷരാർഥത്തിൽ മാറ്റിയെഴുതപ്പെട്ടുവെന്നും കോടതി സൂചിപ്പിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.

നാളെ വീണ്ടും കേസ് പരിഗണിക്കുന്ന വേളയിൽ ബ്രഹ്മപുരത്തെയും സമീപ പ്രദേശങ്ങളിലെയും വായു ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ട് ജില്ല കലക്‌ർ സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

ബ്രഹ്മപുരത്തെ പുക അണയ്‌ക്കാന്‍ തുടങ്ങിയിച്ച് ഇന്നേയ്‌ക്ക് 12 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 95ശതമാനം പ്രദേശത്തെയും തീയും പുകയും അണയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജില്ല ഭരണകുടം വ്യക്തമാക്കി. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും അഗ്നിരക്ഷ സേനാംഗങ്ങളും നിലവില്‍ തീ ഉള്ള സ്ഥലത്തേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

രണ്ടാഴ്‌ചയായി പുക:വൈറ്റില മേഖലയില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുവാനാണ് തീരുമാനം. പുക രണ്ടാഴ്‌ചയ്‌ക്കടുത്തായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും, വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളെ ഉപയോഗിക്കുക.

സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടഞ്ഞുതന്നെ കിടക്കുകയാണ്. എന്നാല്‍, എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details