കേരളം

kerala

ETV Bharat / state

പാലത്തായി പീഡനക്കേസിലെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ് - അന്വേഷണ റിപ്പോർട്ട്

അന്വേഷണ പുരോഗതിയും കേസിന്‍റെ നിലവിലെ സ്ഥിതിയും അറിയിക്കാൻ ക്രൈം ബ്രാഞ്ചിനോട് കോടതി നിർദേശിച്ചു.

palathayi case  highcourt  investigation report  പാലത്തായി പീഡനക്കേസ്  അന്വേഷണ റിപ്പോർട്ട്  ഹൈക്കോടതി ഉത്തരവ്
പാലത്തായി പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

By

Published : Jul 29, 2020, 12:51 PM IST

എറണാകുളം:പാലത്തായി പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. അന്വേഷണ പുരോഗതിയും കേസിന്‍റെ നിലവിലെ സ്ഥിതിയും അറിയിക്കാൻ ക്രൈം ബ്രാഞ്ചിനോട് കോടതി നിർദേശിച്ചു. പ്രതിയും ബി.ജെ.പി നേതാവുമായ കുനിയിൽ പത്മരാജന് നോട്ടീസ് അയക്കാനും ഹൈക്കോടതി നിർദേശമുണ്ട്. പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അടുത്ത വ്യാഴാഴ്‌ച വീണ്ടും കേസ് പരിഗണിക്കും.

ABOUT THE AUTHOR

...view details