എറണാകുളം:മതരഹിത ജീവിതം നയിക്കുന്നവർക്ക് സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. ഇത്തരക്കാർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും ഇതിനായി സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു. മതരഹിതരായി ജീവിക്കുന്നവരിലെ പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശം നഷ്‌ടമാകുന്നത് ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് ജസ്റ്റിസ് വിജി അരുണിന്‍റെ നിർണായക ഉത്തരവ്.
മതരഹിതര്‍ക്ക് സാമ്പത്തിക സംവരണം, നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി - ഹൈക്കോടതി
മതരഹിതര്‍ക്ക് സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മതമില്ലാതെ ജീവിക്കുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശം നഷ്‌ടമാകുന്നു എന്നത് സംബന്ധിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച നയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു
![മതരഹിതര്‍ക്ക് സാമ്പത്തിക സംവരണം, നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി High Court order on economic reservation to non religious economic reservation for non religious High Court High Court order economic reservation മതരഹിതര്‍ക്ക് സാമ്പത്തിക സംവരണം സാമ്പത്തിക സംവരണം ഹൈക്കോടതി കേരള ഹൈക്കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16089517-thumbnail-3x2-cou.jpg)
മതരഹിതര്‍ക്ക് സാമ്പത്തിക സംവരണം ; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10% സാമ്പത്തിക സംവരണം നൽകണമെന്നും കോടതി വ്യക്തമാക്കി. ഇത് ഭരണഘടനാപരമായ അവകാശമാണെന്നും പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാരിന് ഒരിക്കലും നിഷേധിക്കാനാവില്ലെന്നും ഉത്തരവിലുണ്ട്.