കേരളം

kerala

ETV Bharat / state

റോബിന്‍ മാത്രമല്ല പുഞ്ചിരിയും നിയമം പാലിക്കണം; പെര്‍മിറ്റ് നിയമങ്ങള്‍ ഉറപ്പിച്ച് ഹൈക്കോടതി - ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്

High Court On AITP Vehicles : വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

High Court Order On All India Tourist Permit  All India Tourist Permit Vehicles  AITP Vehicles  Robin Bus High Court  ഹൈക്കോടതി  ഹൈക്കോടതി റോബിൻ ബസ്  റോബിൻ ബസ് ഉത്തരവ്  ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്  റോബിൻ ബസ് പിടിച്ചെടുത്തു
High Court Order On All India Tourist Permit Vehicles

By ETV Bharat Kerala Team

Published : Nov 26, 2023, 8:10 PM IST

എറണാകുളം:ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി (High Court Order On All India Tourist Permit Vehicles). ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ( പുഞ്ചിരി ബസ് ഉടമ)ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ബസുടമകൾ അൻപത് ശതമാനം പിഴത്തുക ഒടുക്കണമെന്നും, ബാക്കി തുക ഹർജിയിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. റോബിൻ ബസുടമകളും കെഎസ്ആർടിസിയും നൽകിയ ഹർജികൾക്കൊപ്പം വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും. രണ്ടാഴ്ച്ചയ്ക്ക് ശേഷമാകും റോബിൻ ബസിന്‍റേതടക്കമുള്ള ഹർജികൾ ഇനി ഹൈക്കോടതി പരിഗണിക്കുക.

Also Read:'ചതി ചതി കൊടും ചതി'; ഒരു ബസുടമയുടെ വിലാപവും എംവിഡി പീഡനവും

റോബിന്‍ ബസ് എ ആര്‍ ക്യാമ്പിൽ: കഴിഞ്ഞ വെള്ളിയാഴ്‌ച റോബിന്‍ ബസ് (Robin Bus) വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. പെര്‍മിറ്റ് ലംഘനം ആരോപിച്ച്‌ തടഞ്ഞ ബസ് വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് (Pathanamthitta AR Camp) മാറ്റി. പുലർച്ചെ രണ്ടുമണിയോടെ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വച്ച്‌ ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ പത്തനംതിട്ട എസ്‌ പി ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്.

ബസിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്‍റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കിയേക്കുമെന്നാണ് സൂചന. ബസിന്‍റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്. ബസ് പിടിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ സര്‍വീസ് നടത്തിയാല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. എംവിഡി നടപടി കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് ബസ് സര്‍വീസ് നടത്തിപ്പുകാര്‍ ആരോപിച്ചു.

Also Read:'ഞങ്ങൾക്ക് പെർമിറ്റുണ്ട്': വ്യാജ പ്രചരണത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ട് കെഎസ്ആര്‍ടിസി

പിന്തുണച്ച് ഗതാഗത സെക്രട്ടറി: റോബിൻ ബസിനെതിരായ നിയമ നടപടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പിന്തുണച്ച് ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകർ (Biju Prabhakar) രംഗത്തുവന്നിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്‌സ്‌ആപ്പ് സന്ദേശത്തിലാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. . റോബിൻ ബസിനെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥർക്ക് എല്ലാ പിന്തുണയും നൽകുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്‍പ്പിന് സമാന്തര സര്‍വീസ് തടയണം എന്നും ഈ സന്ദേശത്തിൽ ബിജു പ്രഭാകർ പറഞ്ഞു.

കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും നിലനില്‍പ്പിന് സമാന്തര സര്‍വീസ് തടയണം. ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണ് നടന്നത്. നമ്മുടെ സമുദ്രത്തിൽ നിന്നും മീൻ വാരി മടങ്ങുന്ന വിദേശ കപ്പലുകളെ പോലെയാണ് ഇത്തരം സമാന്തര സർവീസുകൾ പ്രവർത്തിക്കുന്നതെന്നും, ഇത് കെഎസ്ആർടിസിയും സ്വകാര്യ ബസ് മേഖലയെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. റോബിൻ ബസിനെതിരായ നടപടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്ക് പിന്തുണ അറിയിച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സന്ദേശം അയച്ചത്.

Also Read:റോബിൻ ബസിനെ വെട്ടാന്‍ കെഎസ്‌ആര്‍ടിസി; പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ്

ABOUT THE AUTHOR

...view details