എറണാകുളം:വിഴിഞ്ഞം പദ്ധതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പാക്കിയതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചത്. നിർമാണ പ്രവർത്തനം തടസപ്പെടുത്തരുതെന്നും പൊലീസ് സുരക്ഷ ഒരുക്കണമെന്നും നിർദേശിച്ച് സെപ്‌റ്റംബറിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പൂർണമായും നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലെ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി - പൊലീസ്
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാർ കമ്പനിയുമാണ് ഹർജികൾ നൽകിയിരുന്നത്. പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പാക്കിയതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചത്
![വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലെ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി വിഴിഞ്ഞം vizhinjam vizhinjam protest high court on vizhinjam protest petitions seeking police protection for vizhinjam vizhinjam port project updation adani group kerala news malayalam news വിഴിഞ്ഞം തുറമുഖ സമരം ഹൈക്കോടതി വിഴിഞ്ഞം ഹർജികളിൽ ഹൈക്കോടതി കേരള വാർത്തകൾ മലയാളം വാർത്തകൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17181886-thumbnail-3x2-hc.jpg)
വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാർ കമ്പനിയുമാണ് ഹർജികൾ നൽകിയിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയിരുന്ന കോടതിയലക്ഷ്യ ഹർജികളും ഹൈക്കോടതി കഴിഞ്ഞയാഴ്‌ച തീർപ്പാക്കിയിരുന്നു. വിഴിഞ്ഞത്ത് സമരക്കാർ തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു അദാനിയും കരാർ കമ്പനിയും ആദ്യം ഹൈക്കോടതിയെ സമീപിച്ചത്.