കൊച്ചി: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം സ്റ്റേ ചെയ്‌ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് കമ്മിഷൻ ഉത്തരവിന് സ്റ്റേ അനുവദിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പി.ജെ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
രണ്ടില ജോസിന് നല്‍കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു - High court on party symbol
ജോസ്.കെ മാണി വിഭാഗത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെ പി.ജെ ജോസഫ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ജോസ്.കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കിയ കോടതി വിധി നിലവിലുണ്ടെന്നും കമ്മിഷന്‍റെ നടപടി അധികാര പരിധി ലംഘിക്കുന്നതാണെന്നും ജോസഫ് ഹർജിയിൽ ആരോപിച്ചിരുന്നു. 450 അംഗ സംസ്ഥാന സമിതിയിലെ 305 അംഗങ്ങളെ മാത്രം പരിഗണിച്ചാണ് കമ്മിഷൻ ഭൂരിപക്ഷം നിശ്ചയിച്ചതെന്നും ഹർജിയിൽ പറയുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഭാസവ പ്രഭു പട്ടീൽ പി.ജെ ജോസഫിന് വേണ്ടി ഹാജരായി. ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷമായിരിക്കും ഹൈക്കോടതി വിധി പറയുക. ഒക്‌ടോബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.