എറണാകുളം:കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ല കലക്‌ടർ, കൊടുവള്ളി നഗരസഭ സെക്രട്ടറി എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടിസ്. അനധികൃത കയ്യേറ്റങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ലെന്ന ഹർജിയിലാണ് കോടതി നടപടി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പുള്ളാവൂർ പുഴയിലെ കട്ടൗട്ട്: ചീഫ് സെക്രട്ടറിയ്‌ക്കും കലക്‌ടർക്കും ഹൈക്കോടതിയുടെ നോട്ടിസ് - പുള്ളാവൂര്‍ കട്ടൗട്ട് ഹൈക്കോടതി
കോഴിക്കോട് പുള്ളാവൂർ പുഴയിൽ ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ചതിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്
പുള്ളാവൂർ പുഴയിലെ കട്ടൗട്ട്
താരങ്ങളുടെ കട്ടൗട്ടുകൾ നീക്കാൻ സർക്കാർ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു. 'ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. ലക്ഷദ്വീപിൽ കടലിനടിയിൽ മെസിയുടെ ചിത്രം സ്ഥാപിച്ചവർക്കെതിരെയും നടപടി വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 2023 ജനുവരി 23ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കും.