കേരളം

kerala

By

Published : Feb 9, 2021, 6:28 PM IST

ETV Bharat / state

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ

റമ്മി പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോലി, തമന്ന ഭാട്ടിയ, അജു വർഗീസ് എന്നീ താരങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകൻ പോളി വടക്കൻ നൽകിയ പൊതു താൽപര്യ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ.

kerala government ban online gambling  high court notice  ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് സര്‍ക്കാർ  ഓണ്‍ലൈന്‍ ചൂതാട്ടം  എറണാകുളം
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ

എറണാകുളം: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ റമ്മി കളിക്കെതിരായ പൊതു താൽപര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാറിൻ്റെ വിശദീകരണം തേടിയിരുന്നു.

അഭിഭാഷകൻ പോളി വടക്കൻ നൽകിയ പൊതു താൽപര്യ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. റമ്മി പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാർക്ക് ഹൈക്കോടതി നേരത്തെ നോട്ടിസ് അയച്ചിരുന്നു. വിരാട് കോലി, തമന്ന ഭാട്ടിയ, അജു വർഗീസ് എന്നീ താരങ്ങൾക്കായിരുന്നു കോടതി നോട്ടീസ് അയച്ചത്. ഓൺലൈൻ റമ്മികളി സാമൂഹിക വിപത്തായി മാറുകയാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ക്രിക്കറ്റ് താരങ്ങളിലൂടെയും സിനിമ താരങ്ങളിലൂടെയുമാണ് റമ്മി കളി പ്രചരിപ്പിക്കുന്നത്. ഓൺലൈൻ റമ്മി വഴി നിരവധി പേർക്ക് പണം നഷ്‌ടമായെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയം ഗുരുതരമെന്ന് കോടതി വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്ലേഗെയിം 24x7, മൊബൈൽ പ്രീമിയർ ലീഗ് എന്നീ കമ്പനികൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

ABOUT THE AUTHOR

...view details