എറണാകുളം: അമിത വേഗതക്ക് പിഴയീടാക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെടൽ. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വാഹന ഉടമകളിൽ നിന്ന് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. മോട്ടോർ വാഹനനിയമ പ്രകാരം റോഡുകളിൽ ഒരോ വാഹനത്തിന്‍റെയും വേഗത വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി.
അമിത വേഗതയ്ക്ക് പിഴയീടാക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെടൽ
മോട്ടോർ വാഹനനിയമ പ്രകാരം റോഡുകളിൽ ഒരോ വാഹനത്തിന്‍റെയും വേഗത വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി
അമിത വേഗതക്ക് പിഴയീടാക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെടൽ
അഭിഭാഷകനായ സിജു കമലഹാസൻ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് രാജാ വിജയ രാഘവന്‍റെ ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. മോട്ടോർ വാഹന ചട്ടപ്രകാരം പിഴ ചുമത്താനുള്ള അധികാരം പൊലീസ് ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലന്നായിരുന്നു എന്നാണ് ഹർജിക്കാരന്‍റെ വാദം. ഹർജി ഹൈക്കോടതി വാദം കേൾക്കാനായി മാറ്റി.