എറണാകുളം: കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന്(26.09.2022) വീണ്ടും വാദം കേൾക്കും. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ കെ റെയിൽ കോർപറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കഴിഞ്ഞ ദിവസം റെയിൽവെ മന്ത്രാലയം നൽകിയ വിശദീകരണത്തിൽ കെ റെയിൽ കോർപ്പറേഷനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നില്ലെന്നായിരുന്നു വിമർശനം. അലൈൻമെന്‍റ് , പദ്ധതിക്കാവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നിവയുടെ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.