കേരളം

kerala

ETV Bharat / state

ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി - സർക്കാർ

നിരക്ക് കുറയ്ക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പ്രശംസ.

High Court  RTPCR  government  ഹൈക്കോടതി  ആർ.ടി.പി.സി.ആർ  സർക്കാർ
ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി.

By

Published : May 4, 2021, 3:14 PM IST

എറണാകുളം: ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. കൊവിഡ് പരിശോധന ലാബുകൾ അവശ്യ സർവീസ് നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരണമോ എന്ന കാര്യം പരിശോധിക്കാനും സര്‍ക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു.

പരിശോധനാനിരക്ക് കുറയ്ക്കണമെന്ന ഹർജിയിലാണ് നിർദേശം. ആർ.ടി പി സി.ആർ പരിശോധനാനിരക്ക് 500 രൂപയായി കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി സർക്കാർ അറിയിച്ചു. തുടർന്ന് ഇത് രേഖപ്പെടുത്തി പൊതുതാൽപ്പര്യഹർജികൾ കോടതി തീർപ്പാക്കി.

ABOUT THE AUTHOR

...view details