കേരളം

kerala

ETV Bharat / state

ഷാജ് കിരണും സുഹൃത്തും പ്രതിയല്ലെന്ന് പൊലീസ്; ഇരുവരെയും ചോദ്യം ചെയ്യാമെന്ന് കോടതി - ഷാജ് കിരണിനെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ

ഗൂഢാലോചനക്കേസിൽ ഇരുവരും പ്രതികളല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് വിജു എബ്രഹാമാണ് ഹർജി തീർപ്പാക്കിയത്.

സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ്  Conspiracy case against swapna suresh  High Court has granted anticipatory bail to Shaj Kiran  ഷാജ് കിരൺ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി  സ്വപ്‌ന ഷാജ് കിരൺ വിവാദം  swapna Shaj Kiran controversy  ഷാജ് കിരണിനെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ  Revelation of swapna against Shaj Kiran
സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ്: ഷാജ് കിരൺ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി

By

Published : Jun 14, 2022, 7:47 PM IST

എറണാകുളം:സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിൽ വിവാദ ഇടനിലക്കാരൻ ഷാജ് കിരൺ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. ഷാജ് കിരണിനെ മുൻകൂർ നോട്ടിസ് നൽകി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാമെന്ന് നിര്‍ദേശിച്ചാണ് ഹൈക്കോടതി ഷാജിന്‍റെയും സുഹൃത്ത് ഇബ്രാഹിമിന്‍റെയും മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്.

ഗൂഢാലോചനക്കേസിൽ ഇരുവരും പ്രതികളല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഹർജി തീർപ്പാക്കിയത്. കേസിൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി തന്ത്രപൂർവം തന്നെ ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നു. സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്ത് ഉപയോഗിച്ചുവെന്നും ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയതായും മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുവരും പറഞ്ഞിരുന്നു.

കൂടാതെ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമായിരുന്നു ആവശ്യം. രഹസ്യമൊഴി നൽകിയതിനു ശേഷം ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിൽ ഷാജ് കിരണിനെയടക്കം ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതിനിടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ മതനിന്ദ ആരോപിച്ചുള്ള കേസിൽ സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്‌ണ രാജ് നൽകിയ മുൻകൂർ ജാമ്യഹർജിയിൽ എറണാകുളം സെഷൻസ് കോടതി സർക്കാരിന്‍റെ വിശദീകരണം ആവശ്യപ്പെട്ടു. ഹർജി വരുന്ന പതിനാറിന് വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details