കേരളം

kerala

ETV Bharat / state

High Court Fined RDO ആർ.ഡി.ഒ ക്ക് പിഴ ചുമത്തി ഹൈക്കോടതി; ശിക്ഷ കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് - paid to the Kerala Legal Services Authority

High Court imposed fine on RDO : ഹർജിയിൽ അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ് തുടർച്ചയായി വിശദീകരണം തേടിയിട്ടും ആർ.ഡി.ഒ മറുപടി നൽകിയില്ല

High Court Fined RDO  High Court imposed fine on RDO  ആർഡിഒ ക്ക് പിഴ ചുമത്തി ഹൈക്കോടതി  പിഴ കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന്  non implementation of court order  ഹൈക്കോടതി പിഴ ചുമത്തി  Revenue Division Officer  ആർഡിഒ മറുപടി നൽകിയില്ല  RDO did not respond  paid to the Kerala Legal Services Authority
High Court Fined RDO

By ETV Bharat Kerala Team

Published : Oct 14, 2023, 4:47 PM IST

എറണാകുളം:കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് ആർ.ഡി.ഒ ക്ക് (Revenue Division Officer) പിഴ ചുമത്തി ഹൈക്കോടതി (High Court Fined RDO). ഫോർട്ടുകൊച്ചി ആർ.ഡി.ഒ ക്കാണ് ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തിയത്. അഡ്വ. ജനറലിന്‍റെ ഓഫിസ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാതിരുന്നതും നടപടിക്ക് കാരണമായി.

2021 ജൂലൈ 7 നാണ് ഭൂമി തരം മാറ്റാനുള്ള അപേക്ഷ പരിഗണിച്ച് രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ ഫോർട്ടുകൊച്ചി ആർ.ഡി.ഒ ക്ക് ഹൈക്കോടതി ഉത്തരവിലൂടെ നിർദേശം നൽകിയത്. എന്നാൽ ഒരു വർഷത്തിലേറെയായിട്ടും ഈ ഉത്തരവ് ആർ.ഡി.ഒ പാലിച്ചില്ല. തുടർന്നാണ് കോടതി പിഴ ശിക്ഷ ചുമത്തിയത്. കോടതി ഉത്തരവ് പാലിക്കപ്പെടാതെ വന്നതോടെ അപേക്ഷകന് വീണ്ടും കോടതി കയറേണ്ടി വന്ന സാഹചര്യം അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്.

ഹർജിയിൽ അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ് തുടർച്ചയായി വിശദീകരണം തേടിയിട്ടും ആർ.ഡി.ഒ മറുപടി നൽകിയില്ല. വിശദീകരണം നൽകാതെയിരിക്കുന്നത് ദൗർഭാഗ്യകരം മാത്രമല്ല, അപകടകരമായ സാഹചര്യവുമാണ്. നിയമവാഴ്‌ചയോടുള്ള കടുത്ത നിസംഗതയാണ് ഇത് പ്രകടമാക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സ്വന്തം പണം ഉപയോഗിച്ച് പിഴ അടയ്ക്കാനാണ് ഫോർട്ട് കൊച്ചി ആർ.ഡി.ഒ.യ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദേശം. ഭൂമി തരം മാറ്റാനുള്ള അപേക്ഷയിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം. ഒരാഴ്‌ചയ്ക്കുള്ളിൽ പിഴ തുക കേരള ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് ഉത്തരവ്.

ജീവിതം മുഴുവൻ നീണ്ട നിയമ പോരാട്ടം: കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ കണ്ണിന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ട കേസിൽ 28 വർഷത്തിന് ശേഷം നടപടി. കേസിൽ കോടതി വിധിച്ച നഷ്‌ടപരിഹാരം നൽകാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ ജീപ്പ് ജപ്‌തി ചെയ്‌തു. വാഹനത്തിന്‍റെ മൂല്യനിർണയം നടത്താൻ കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.

ഈ കേസിൽ നേരത്തേ ആരോഗ്യവകുപ്പിന്‍റെ ജീപ്പ് ജപ്‌തി ചെയ്‌തിരുന്നു. എന്നാൽ കട്ടപ്പുറത്തായ ജീപ്പ് വേണ്ടെന്ന ഹർജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സർക്കാർ വാഹനമെന്ന നിലയിൽ ആർ.ഡി.ഒയുടെ ജീപ്പ് ജപ്‌തിചെയ്യാൻ ഹൊസ്‌ദുർഗ് സബ് ജഡ്‌ജ് എം.സി.ബിജു ഉത്തരവിട്ടത്.

1995ലാണ് ചെറുവത്തൂർ കാടങ്കോട്ടെ കമലാക്ഷിയുടെ ഇടത് കണ്ണിന്‍റെ കാഴ്‌ച ശസ്ത്രക്രിയയെ തുടർന്ന് നഷ്‌ടമായത്. 1999-ൽ ഫയൽ ചെയ്‌ത കേസിൽ 2018-ലായിരുന്നു വിധി. രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്. ഒരുവർഷം കഴിഞ്ഞും വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് 2019-ൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നൽകുന്നതിന് ജില്ല ആശുപത്രിയിലെ ജീപ്പാണ് ഹൊസ്‌ദുർഗ് സബ് കോടതിയിൽ ഈടായി നൽകിയിരുന്നത്. സർക്കാർ നൽകിയ അപ്പീൽ കഴിഞ്ഞ വർഷം ഹൈക്കോടതി തള്ളിയതോടെയാണ് ഈട് നൽകിയ ജീപ്പ് കഴിഞ്ഞ മാസം ജപ്‌തി ചെയ്‌തത്.

ALSO READ:'കോടതി നടപടികളെ പ്രഹസനമാക്കുന്നത്'; വിവാദ ഹർജിയില്‍ ഐജി ലക്ഷ്‌മണിന് പിഴയിട്ട് ഹൈക്കോടതി

ABOUT THE AUTHOR

...view details