കേരളം

kerala

ETV Bharat / state

High Court Disposes Greeshma's Plea | ഷാരോണ്‍ വധക്കേസ് : വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്‌മയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി - കഷായം ഗ്രീഷ്‌മ

Matter May Be Raised In Trial Court | വിഷയം വിചാരണ കോടതിയിൽ ഉന്നയിക്കാമെന്ന് പ്രതികളുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്.

Etv Bharat High Court Disposes Greeshmas Plea  Sharon Murder Case  Parassala Sharon  Parassala Sharon Greeshma  Kashayam Greeshma  Greeshma Bail  Greeshma Latest News  ഷാരോണ്‍ വധക്കേസ്  ഗ്രീഷ്‌മ  കഷായം ഗ്രീഷ്‌മ  ഗ്രീഷ്‌മ ജാമ്യം
High Court Disposes Greeshmas Plea To Transfer Sharon murder Case To Tamil Nadu

By ETV Bharat Kerala Team

Published : Sep 26, 2023, 7:59 PM IST

കൊച്ചി : ഷാരോണ്‍ വധക്കേസിന്‍റെ (Parassala Sharon Murder Case) വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. ഗ്രീഷ്‌മയടക്കമുള്ള പ്രതികൾ നൽകിയ ഹർജിയാണ് തീർപ്പാക്കിയത് (High Court Disposes Greeshmas Plea To Transfer Sharon Murder Case To Tamil Nadu). വിഷയം വിചാരണ കോടതിയിൽ ഉന്നയിക്കാമെന്ന് പ്രതികളുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്.

കന്യാകുമാരി ജില്ലയിലെ (Kanyakumari District) പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് ഇവിടെ ആയതിനാൽ കേസിന്‍റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം ഹൈക്കോടതി ഗ്രീഷ്‌മയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, കേസ് നടപടികളുമായി സഹകരിക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. എന്നാല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാല്‍ ഗ്രീഷ്‌മ ഇതുവരെ ജയിൽ മോചിതയായിട്ടില്ല (High Court Disposes Greeshma's Plea).

ഷാരോണ്‍ വധക്കേസും ഗ്രീഷ്‌മയുടെ അറസ്റ്റും : 2022 ഒക്‌ടോബര്‍ 14നാണ് തമിഴ്‌നാട്ടിലെ പളുകലിലുള്ള വീട്ടില്‍വച്ച് കാമുകനായ ഷാരോണിന് ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. കഷായം കഴിച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാരോണ്‍ ഒക്‌ടോബര്‍ 25ന് മരിച്ചു. മരണ സമയത്തും ഷാരോണ്‍ നല്‍കിയ മൊഴി ഗ്രീഷ്‌മയെ സംശമില്ലെന്നായിരുന്നു. എന്നാല്‍ മരണത്തെ തുടര്‍ന്ന് പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.

ആദ്യം സ്വാഭാവിക മരണത്തിനായിരുന്നു പാറശാല പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്‌മ കുറ്റസമ്മതം നടത്തുകയായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്‌മ ശ്രമിച്ചെങ്കിലും പിന്മാറാത്തതിനെ തുടര്‍ന്നാണ് കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഷാരോണിന്‍റെ കൈവശം തന്‍റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് പ്രതിശ്രുത വരന് അയയ്‌ക്കുമെന്ന് ഭയന്നിരുന്നുവെന്നുമായിരുന്നു ഗ്രീഷ്‌മ പൊലീസിന് നല്‍കിയ മൊഴി.

Also Read:ഷാരോൺ വധക്കേസ്: അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം

ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. നേരത്തെയും വിഷം കലര്‍ത്തിയ ജ്യൂസ് ഗ്രീഷ്‌മ ഷാരോണിന് നല്‍കിയിരുന്നു. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സിച്ച് സ്ഥിതി മെച്ചപ്പെടുകയുമായിരുന്നു. ഇതോടെയാണ് വീണ്ടും വിഷം നല്‍കാന്‍ ഗ്രീഷ്‌മ തീരുമാനിച്ചത്.

കാര്‍പ്പിക് എന്ന കളനാശിനി കഷായത്തില്‍ കലക്കിയാണ് ഗ്രീഷ്‌മ ഷാരോണിന് നല്‍കിയത്. വിഷം നല്‍കിയതിന് ശേഷം അതിന്‍റെ കുപ്പി ഉപേക്ഷിച്ചു. ഷാരോണ്‍ മരിച്ച വാര്‍ത്തയ്ക്ക്‌ പിന്നാലെ മകളാണ് കൊലപാതകിയെന്ന് തിരിച്ചറിഞ്ഞ അമ്മയും അമ്മാവനും തെളിവുകള്‍ നശിപ്പിച്ചു. ഇക്കാരണത്താല്‍ ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായര്‍ എന്നിവരെ കൂട്ടുപ്രതികളാക്കിയിരുന്നു. അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകി. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

ABOUT THE AUTHOR

...view details