എറണാകുളം :മാനസയുടെ കൊലയില്‍ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. രണ്ടാംപ്രതി ആദിത്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇടപെടല്‍. ഒന്നാം പ്രതിയുടെ സുഹൃത്തായ തനിയ്‌ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും, പൊലീസ് കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് ആദിത്യന്‍റെ വാദം.
'തോക്ക് വാങ്ങാന്‍ കൂട്ടിന് ആദിത്യനും'
കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നാണ് ആദ്യത്യന്‍ ഹർജിയില്‍ ആവശ്യപ്പെടുന്നത്. ജാമ്യാപേക്ഷ പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിയ്ക്കും. ഒന്നാം പ്രതി രഖിൽ ബിഹാറിലെ മുൻഗറിലെത്തിയാണ് സോനു കുമാർ മോദിയിൽ നിന്ന്, കൊല നടത്താൻ തോക്ക് വാങ്ങിയത്. ഈ സമയത്ത് രഖിലിനൊപ്പം സുഹൃത്ത് ആദിത്യനുമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇതേതുടർന്നാണ് ആദിത്യനെയും പൊലീസ് പ്രതി ചേർത്തത്. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയും, എറണാകുളം സെഷൻസ് കോടതിയും ആദിത്യൻ്റെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ആദിത്യൻ ജമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. മാനസ കൊലക്കേസിൽ പ്രതി രഖിലിന് കേരളത്തിൽ നിന്ന് മാറ്റാരുടെയും സഹായം കിട്ടിയില്ലന്നാണ് ആദ്യം കരുതിയിരുന്നത്.
ദാരുണ സംഭവം ജൂലൈ 30 ന് വൈകുന്നേരം