എറണാകുളം:സംസ്ഥാനത്ത് ജൂലൈ 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്.
പ്രതിഷേധ സമരങ്ങള്‍ക്ക് ജൂലൈ 31 വരെ ഹൈക്കോടതിയുടെ നിരോധനം
കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് ജൂലൈ 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ലെന്ന് ഹൈക്കോടതി
കൊവിഡ് കാലയളവിൽ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾ അനുമതിയില്ലാതെയാണ് നടന്നത്. മൂവായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപെട്ട് ജോലി ചെയ്ത പൊലീസുകാർക്ക് കൊവിഡ് ബാധിച്ചിട്ടില്ല. ജനറൽ ഡ്യൂട്ടി ചെയ്ത പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിലെ എതിര്‍കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.