എറണാകുളം: സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സർക്കാരിനെതിരെ കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. സർക്കാരിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഉത്തരവുകൾ നടപ്പാക്കാൻ തയ്യാറാവുന്നില്ല. ഐഎഎസ്സുകാർ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ഇതിൽ കൂടുതലൊന്നും ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
മന്ത്രിമാർക്ക് താല്‍പര്യം വിദേശ യാത്ര; ഈ സർക്കാരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഹൈക്കോടതി - കൊച്ചി വാർത്ത
ഐഎഎസ്സുകാർ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ഇതിൽ കൂടുതലൊന്നും ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നൽകിയത്. ഈ ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയുടെ വിമർശനത്തിനടയാക്കിയത്. മന്ത്രിമാർക്ക് താത്പര്യം വിദേശയാത്രകളിൽ മാത്രമാണെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥ ലോബിയുടെ ബന്തികളാണോ സർക്കാറെന്നും ഇങ്ങനെയെങ്കിൽ കോടതികൾ ഉത്തരവിറക്കുന്നത് എന്തിനെന്നും കോടതി വാക്കാൽ ചോദിച്ചു. കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Last Updated : Dec 2, 2019, 8:01 PM IST