കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി - സ്വകാര്യ ആശുപത്രികളെ വിമർശിച്ച് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം.

High court criticize private hospital's covid treatment  എറണാകുളം  കൊവിഡ് ചികിത്സയക്ക് ഉയർന്ന നിരക്ക്  സ്വകാര്യ ആശുപത്രികളെ വിമർശിച്ച് ഹൈക്കോടതി  പിപിഇ കിറ്റിന് പണം ഈടാക്കുന്നത് ശരിയല്ല
കൊവിഡ് ചികിത്സക്ക് തോന്നിയ നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി

By

Published : May 4, 2021, 4:30 PM IST

Updated : May 4, 2021, 5:17 PM IST

എറണാകുളം:കൊവിഡ് ചികിത്സയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിൽ സ്വകാര്യ ആശുപത്രികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തോന്നുന്ന നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം.

Read more: ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് കുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. മരുന്നിനും ചികിത്സയ്ക്കുമായി വലിയ തുകയാണ് ഈടാക്കുന്നത്. 50 രോഗികളുള്ള ഒരു ആശുപത്രിയിൽ ഓരോ രോഗികളിൽ നിന്നുമായി പിപിഇ കിറ്റിന് പണം ഈടാക്കുന്നത് ശരിയല്ല. കൊച്ചിയിലെ ഒരു ആശുപത്രി പത്ത് ദിവസത്തെ എഫ്എൽടിസി സൗകര്യത്തിനായി രണ്ടുലക്ഷം രൂപയാണ് ചോദിച്ചത്. പ്രതി ദിനം 20000 രൂപ വരെ ഈടാക്കുന്നു.

ഓക്‌സിജനറേറ്റർ, വെൻ്റിലേറ്റർ തുടങ്ങിയവയ്ക്കും തോന്നിയ നിരക്കാണ് ഈടാക്കുന്നത്. കോടതിക്ക് ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ചികിത്സാനിരക്കിന് മാനദണ്ഡം ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഐഎംഎയെയും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളെയും കേസിൽ കോടതി കക്ഷിചേർത്തു. മെയ് ആറിന് പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം ആർടിപിസിആർ പരിശോധനാ നിരക്ക് സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വെള്ളിയാഴ്‌ച വിശദമായ നിലപാട് അറിയിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആർടിപിസിആർ നിരക്ക് 500 ആയി കുറച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള സ്വകാര്യ ലാബുകളുടെ ഹർജി ഏഴാം തീയതി വീണ്ടും പരിഗണിക്കാനായി മാറ്റി.

Last Updated : May 4, 2021, 5:17 PM IST

ABOUT THE AUTHOR

...view details