കേരളം

kerala

ETV Bharat / state

പ്രവാസികൾ എത്തിയാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഹൈക്കോടതി; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി - highcourt news

പ്രവാസികൾ കൂട്ടത്തോടെ നാട്ടിലെത്തിയാൽ അത് കൈകാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതി നിർദ്ദേശം നൽകി. പ്രവാസി സംഘടനയായ കെഎംസിസി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍

ഹൈക്കോടതി വാർത്ത  പ്രവാസികൾ കൂട്ടത്തോടെ എത്തിയാല്‍ എന്ത് ചെയ്യുമെന്ന് കോടതി  കൊവിഡ് വാർത്ത  സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി  കേന്ദ്ര സർക്കാരിനോടും വിശദീകരണം തേടി  കെഎംസിസി ഹർജി  covid updates  kerala covid news  highcourt news  high court asked explanation to central and state government
പ്രവാസികൾ എത്തിയാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഹൈക്കോടതി; കേന്ദ്രത്തോടും സംസ്ഥാനത്തോടും വിശദീകരണം തേടി

By

Published : Apr 11, 2020, 6:15 PM IST

എറണാകുളം: കൊവിഡിനെ തുടർന്ന് യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലെത്തിയാൽ അത് കൈകാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനും കോടതി നിർദ്ദേശം നൽകി. പ്രവാസി സംഘടനയായ കെഎംസിസി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍. വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികൾ നിലവിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്സ് വിമാനങ്ങൾ തയ്യാറാണ്. ഈ സാഹചര്യത്തിൽ കൊവിഡ് രോഗമില്ലാത്തവരെ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കാൻ നടപടികളുണ്ടാവണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ പരിഗണിച്ച് അവരെ തിരിച്ചെത്തിക്കാൻ നയപരമായ തീരുമാനം ഉണ്ടെങ്കിൽ അത് വിശദീകരിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. പ്രവാസികെളെ തിരിച്ചെത്തിച്ചാൽ അവരെ താമസിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തത വേണം. കൊവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലാണ്. അത് ലോകം അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ പുലർത്തിയ ജാഗ്രത വെറുതെയാവരുതെന്നും കോടതി പറഞ്ഞു. ഈ മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details