എറണാകുളം :എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. യോഗത്തിന്‍റെ ബൈലോ പരിഷ്‌കരണത്തിന് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. ജനറൽ സെക്രട്ടറിയിലേക്ക് അമിതാധികാരം കേന്ദ്രീകരിക്കുന്നതിനെതിരായ എറണാകുളം ജില്ല കോടതി ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു.
വെള്ളാപ്പള്ളി നടേശന് തിരിച്ചടി ; ബൈലോ പരിഷ്‌കരണത്തിന് ഹൈക്കോടതി അനുമതി - high court hits back at vellapalli
എസ്.എൻ.ഡി.പി യോഗം ബൈലോ പരിഷ്‌കരണം അനുവദിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; ബൈലോ പരിഷ്‌കരണത്തിന് ഹൈക്കോടതി അനുമതി
നേരത്തെ കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത സിംഗിൾ ബഞ്ച് വിധി നീക്കിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് നടപടി. പരിഷ്‌കരണത്തിനായി സ്‌കീം വേണമെന്നതായിരുന്നു ജില്ല കോടതി ഉത്തരവ്. യോഗത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രകിയ അടിസ്ഥാനപരമായി തെറ്റാണെന്നും ഏകാധിപത്യപരമായ സംഘടനാസംവിധാനമാണെന്നും എതിർഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു.