എറണാകുളം: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ പ്രതിസ്ഥാനത്തുള്ള അഴിമതി കേസുകളില്‍ അന്വേഷണ അനുമതി വൈകുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ അനുമതി വൈകുന്നതിന് കാരണം മുൻ മന്ത്രിയുടെ ഉന്നത സ്വാധീനമാണോയെന്നും ഹൈക്കോടതി ചോദിച്ചു.
ആലുവ മണപ്പുറം പാലം നിർമാണത്തിലെ അഴിമതി അന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്തതിനെതിരെ, പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജി പരിഗണിക്കവയായിരുന്നു കോടതിയുടെ വിമർശനം. മുൻ മന്ത്രി ഉൾപ്പെട്ടതിനാൽ കൂടുതൽ സമയം ആവശ്യമാണന്നും പരിഗണനയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം; അനുമതി വൈകുന്നതിനെതിരെ ഹൈക്കോടതി - highcourt news
ആലുവ മണപ്പുറം പാലം നിർമാണത്തിലെ അഴിമതി അന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്തതിനെതിരെ, പൊതു പ്രവർത്തകൻ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.

വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്; അന്വേഷണ അനുമതി വൈകുന്നതിനെതിരെ ഹൈക്കോടതി
പാലാരിവട്ടം പാലം അഴിമതി കേസിലും ഇദ്ദേഹം തന്നെയല്ലേ പ്രതിസ്ഥാനത്തെന്നും, ആ കേസിന്‍റെ അനുമതി കാര്യത്തിലും ഇത്തരത്തിൽ മെല്ലപ്പോക്കാണല്ലോ എന്നും കോടതി പറഞ്ഞു. അടുത്ത മാസം 24ന് മുൻപ് അനുമതി അപേക്ഷയിൽ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ഫെബ്രുവരി 24ന് വീണ്ടും പരിഗണിക്കും.