കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സിഐടിയു നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് വിമര്‍ശനം. തൊഴില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഈ രീതിയിലാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെ സാന്നിധ്യത്തിൽ നടന്നുവരുന്ന ചര്‍ച്ച നിർത്തി വെക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ആക്രമണവും ചർച്ചയും ഒരുമിച്ച് നടക്കില്ല. ആക്രമണമഴിച്ചുവിട്ട് മാനേജ്‌മെന്‍റിനെ സമ്മർദത്തിലാക്കുകയാണോ സമരം ചെയ്യുന്നവരുടെ ലക്ഷ്യമെന്നും കോടതി ചോദിച്ചു.
സിഐടിയു ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെ സാന്നിധ്യത്തിൽ നടന്നുവരുന്ന ചര്‍ച്ച നിർത്തി വെക്കാന്‍ നിര്‍ദേശം
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം; സിഐടിയു ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതി
കോടതി പറഞ്ഞിട്ട് മതി ഇനി ചര്‍ച്ചയെന്നും ഹൈക്കോടതി വ്യക്തമാക്കി. സിഐടിയു പോലൊരു തൊഴിലാളി സംഘടന ഈ രീതിയിലല്ല പെരുമാറേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മധ്യസ്ഥ ചര്‍ച്ചകളുമായി മുന്നോട്ട് പോകണമെന്ന് സിഐടിയു കോടതിയെ അറിയിച്ചു. അക്രമസംഭവങ്ങളെ അപലപിക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിഐടിയു കോടതിയില്‍ പറഞ്ഞു. രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.