കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു. പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകണമെന്ന ഉത്തരവിനെതിരായ സർക്കാരിന്‍റെയും യാക്കോബായ സഭയുടെയും ഹർജികൾ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്ക് അനുസൃതമായാണ് സിംഗിൾ ബഞ്ച് ഉത്തരവെന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കോതമംഗലം പള്ളി; സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു - ഓര്‍ത്തഡോക്‌സ് സഭ
സർക്കാരിന്‍റെയും യാക്കോബായ സഭയുടെയും ഹർജികൾ ഹൈക്കോടതി തള്ളി.
ജില്ലാ കലക്‌ടർ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവിൽ ഇല്ലെന്നായിരുന്നു സർക്കാരിന്‍റെ വാദം. എന്നാൽ സർക്കാർ വാദം അംഗീകരിക്കാൻ ഹൈക്കോടതി തയ്യാറായില്ല. നേരത്തെ കോടതി വിധി നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഓർത്തഡോക്‌സ് സഭാ വികാരി സമർപ്പിച്ച ഹർജിയിൽ ജില്ലാ കലക്‌ടറെ ഹൈക്കോടതി ശാസിച്ചിരുന്നു. കോടതി നിർദേശപ്രകാരം പള്ളി ഏറ്റെടുക്കുന്നതിനെ കുറിച്ച് റിപ്പോർട്ടും കലക്‌ടർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.