കൊച്ചി : കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി എറണാകുളം എംപി ഹൈബി ഈഡന്‍. കോണ്‍ഗ്രസിന്‍റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍ ഒമ്പത് വര്‍ഷം മതിയാവില്ലെന്നും സൗമിനി തേവര കോളജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നുമാണ് ഹൈബി ഈഡന്‍റെ പരോക്ഷ വിമര്‍ശനം. ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൗമിനി ജെയിനെതിരെ ഹൈബി ഈഡന്‍; വിവാദ പോസ്റ്റ് പിന്‍വലിച്ചു - സൗമിനി ജെയിൻ
സൗമിനി ജെയിനെ തേവര കോളജിലെ പഴയ എസ്എഫ്ഐക്കാരിയെന്ന് പരാമര്‍ശിച്ചാണ് ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാല്‍, മണിക്കൂറുകൾക്കകം തന്നെ ഹൈബി ഈഡൻ പോസ്റ്റ് പിൻവലിച്ചു. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് വിവരം. നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടും ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരസഭയുടെ വീഴ്‌ചയാണ് വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ഹൈബി അഭിപ്രായപ്പെട്ടത്. അതേ സമയം, മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനിയെ നീക്കാന്‍ കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകള്‍ അണിയറനീക്കം ശക്തമാക്കിയതോടെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് തിരുവനന്തപുരത്തെത്താന്‍ സൗമിനിയോട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. രാജിവച്ചൊഴിയണമെന്ന കാര്യം മുല്ലപ്പള്ളി നേരിട്ട് സൗമിനിയോട് പറയുമെന്നാണ് സൂചന.