കേരളം

kerala

ETV Bharat / state

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ്; പരിശോധന ശക്തം

പെരുമ്പാവൂരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച 174 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ്  മോട്ടോർ വാഹന വകുപ്പ്  പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ്  helmet for back seat traveler  vehicle inspection
പിൻസീറ്റ്

By

Published : Dec 1, 2019, 12:16 PM IST

Updated : Dec 1, 2019, 1:31 PM IST

എറണാകുളം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റില്ലാതെയും യാത്രചെയ്യുന്നവർക്ക് 500 രൂപ പിഴ ഈടാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ പിഴ ഈടാക്കാതെ താക്കീത് നൽകി വിട്ടയക്കാനാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച നിർദേശം. പരിശോധനയ്ക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും പിന്തുടർന്നുള്ള പരിശോധന വേണ്ടെന്നും ഡിജിപി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനാ വേളയിൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ചുമതല ജില്ലാ പൊലീസ് മേധാവിക്കായിരിക്കും. എന്നാൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെ തീരുമാനിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് എറണാകുളം എൻഫോഴ്‌സ്‌മെന്‍റ് ആർടിഒയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച 174 പേരെ താക്കീത് നൽകി വിട്ടയച്ചു. എന്നാൽ വരും ദിവസങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ പിഴ തുക ഈടാക്കുമെന്നും അല്ലാത്തപക്ഷം കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 46 പേർക്കെതിരെയും സ്വകാര്യ വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ച കുറ്റത്തിന് 27 പേർക്കെതിരെയും നടപടിയെടുത്തു. ഡോർ ഷട്ടർ അടയ്ക്കാതെ സർവീസ് നടത്തിയ ആറ് സ്വകാര്യ ബസുകൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ തുടരുമെന്നും ഇന്നലെ മാത്രം 231 വാഹനങ്ങൾ പരിശോധിച്ചതിൽ പിഴയിനത്തിൽ 1,86,500 രൂപ ഈടാക്കിയെന്നും എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ അറിയിച്ചു.

Last Updated : Dec 1, 2019, 1:31 PM IST

ABOUT THE AUTHOR

...view details