കേരളം

kerala

ETV Bharat / state

12.8 കോടിയുടെ വായ്‌പ തട്ടിപ്പ്, ഹീര ഗ്രൂപ്പ് എം.ഡി അറസ്‌റ്റില്‍ - അബ്‌ദുൾ റഷീദ് ഹീര ഗ്രൂപ്പ്

bank loan fraud case | വ്യാജ രേഖകൾ നൽകി 12.8 കോടിയുടെ വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ ഹീര ഗ്രൂപ്പ് എം.ഡി.യെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു.

ഹീര ഗ്രൂപ്പ്  Heera Group MD  Heera Group MD arrested  sbi bank loan fraud case Heera Group  Heera Group MD Abdul Rasheed  sbi bank heera group  ഹീര ഗ്രൂപ്പ് ബാങ്ക് വായ്‌പ  ഹീര കൺസ്ട്രക്ഷൻസ്  അബ്‌ദുൾ റഷീദ് ഹീര ഗ്രൂപ്പ്  ഹീര ഗ്രൂപ്പ് വായ്‌പ കേസ്
Heera Group MD arrested by Enforcement Directorate

By ETV Bharat Kerala Team

Published : Dec 5, 2023, 11:11 AM IST

എറണാകുളം : വായ്‌പ തട്ടിപ്പ് കേസില്‍ ഹീര ഗ്രൂപ്പ് എം.ഡി അറസ്റ്റില്‍. എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റാണ് ( ഇഡി) ഹീര കൺസ്ട്രക്ഷൻസ് എം ഡി അബ്‌ദുൾ റഷീദിനെ അറസ്‌റ്റ് ചെയ്‌തത്. (Heera Group MD arrested by ED in the caseof bank loan fraud). കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് അബ്‌ദുൾ റഷീദിനെ അറസ്‌റ്റ് ചെയ്‌തത്.

എസ് ബി ഐ യിൽ നിന്ന് വായ്‌പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്കുളത്തെ ഫ്ലാറ്റ് നിർമ്മാണത്തിനായിരുന്നു അബ്‌ദുൾ റഷീദ് വായ്‌പയെടുത്തത്. അബ്‌ദുൾ റഷീദിനെ ഉച്ചയോടെ എറണാകുളം കലൂർ പി എം എൽ എ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്‌റ്റഡിയിൽ വാങ്ങി ഇഡി ചോദ്യം ചെയ്തേക്കും.

മൂന്ന് വർഷത്തിനുള്ളിൽ ഫ്ലാറ്റുകൾ വിറ്റുതീർന്നെങ്കിലും ഇയാൾ വായ്‌പ തിരിച്ചടച്ചിരുന്നില്ല. ആദ്യം സിബിഐ അന്വേഷിച്ച കേസ് പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു. ഇതേ കേസിൽ 2021 ൽ അബ്‌ദുൾ റഷീദിനെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു.

അബ്‌ദുൾ റഷീദ് അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. എസ്‌ബിഐ റീജിയണല്‍ മാനേജർ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‌തത്. വ്യാജ രേഖകൾ നൽകി ബാങ്കിൽ നിന്നും 12.8 കോടിയുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details