എറണാകുളം: കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധിച്ച രണ്ട് ട്രാൻസ്‌ജെൻഡറുകൾ പിടിയിൽ. മുഖ്യമന്ത്രി പൊതുപരിപാടിയിൽ പങ്കെടുത്ത ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമായിരുന്നു ട്രാൻസ്‌ജെൻഡറുകൾ പ്രതിഷേധിച്ചത്.
കേരളത്തിൽ ട്രാൻസ്‌ജെൻഡർ പോളിസിയില്ല. തങ്ങൾ മുഖ്യമന്ത്രിയെ കാണുമെന്നും ഇരുവരും പറഞ്ഞു. അതേസമയം തങ്ങൾ മെട്രോയിൽ യാത്ര ചെയ്യാനെത്തിയ വേളയിൽ കറുത്ത ചുരിദാർ ധരിച്ചതിനാൽ പൊലീസ് തടഞ്ഞുവെന്നും ട്രാൻസ്‌ജെൻഡറുകൾ ആരോപിച്ചു.
കറുത്ത വസ്‌ത്രം ധരിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; ട്രാൻസ്ജെൻഡറുകൾ പിടിയിൽ കോട്ടയത്ത് നിന്നും കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്ക് പഴുതടച്ച കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് നെഹ്‌റു സ്റ്റേഡിയം വരെയുള്ള വഴി പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു. ഇത് കൊച്ചി നഗരത്തിൽ ശക്തമായ ഗതാഗത കുരുക്കിനും കാരണമായി.
അതേസമയം ചെല്ലാനത്തേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ തോപ്പുംപടിയിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിന്‍റെ ഭാഗമായി തൃശൂരിലും കനത്ത കാവൽ