എറണാകുളം:കനത്ത മഴയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴയ്ക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. പാലത്തില്‍ വെള്ളം കയറിയതോടെ ഉറിയംപെട്ടി, വെള്ളാരംകുത്ത് ആദിവാസി കോളനികളും, മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെട്ടു. പൂയംകുട്ടിയിലും വനമേഖലകളിലും തുടർച്ചയായി പെയ്ത മഴയെ തുടർന്നാണ് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായത്. രാവിലെ വീടുകളിൽ നിന്ന് സ്കൂളിൽ പോയ കുട്ടികളും മറ്റാവശ്യങ്ങൾക്കായി പുറത്തുപോയവരും വീടുകളിൽ തിരിച്ചെത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് മഴ തുടരാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.
കനത്ത മഴയില്‍ മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും മുങ്ങി - വെള്ളത്തില്‍ മുങ്ങി
വീടുകളിൽ നിന്ന് സ്കൂളിൽ പോയ കുട്ടികളും മറ്റാവശ്യങ്ങൾക്കായി പുറത്തുപോയവരും വീടുകളിൽ തിരിച്ചെത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നു
കനത്ത മഴയില്‍ മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും മുങ്ങി
മണികണ്ഠൻചാൽ ചപ്പാത്ത് ഉയർത്തുകയോ പുതിയ പാലം നിർമിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പരാതികളും സമരങ്ങളുമായി അധികൃതരെ മുമ്പ് പലതവണ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. തോരാതെ മഴ തുടർന്നാൽ ഉരുൾപൊട്ടലിനും സാധ്യതയുള്ള മേഖലയാണിത്. പൂയംകുട്ടി പുഴയുടെ ഇരുകരകളിലുമായി ഒറ്റപ്പെട്ടുപോയവർക്ക് എപ്പോള്‍ വീടുകളിൽ തിരിച്ചെത്താൻ കഴിയുമെന്ന് പറയാനാവില്ല.