എറണാകുളം: ജില്ലയിലെ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്‌തു. കൊച്ചി നഗരത്തിലും ശക്തമായി മഴ തുടരുന്നുണ്ട്. നഗരത്തിലെ ഉദയ കോളനിയിലും, പിആന്‍റ്ടി കോളനിയിലും വെള്ളം കയറി. പശ്ചിമ കൊച്ചിയിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഫോർട്ട് കൊച്ചിയിലെ കൊവിഡ് പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഫോർട്ട് കൊച്ചി മുണ്ടംവേലിയിലെ സ്വകാര്യ ആശുപത്രി വെള്ളം കയറിയതിനെ തുടർന്ന് അടച്ചു. കടൽ ക്ഷോഭവും കൊവിഡും കാരണം പ്രതിസന്ധിയിലായ ചെല്ലാനം മേഖലയിലും ശക്തമായ മഴ ആശങ്ക ഉയർത്തുന്നു. ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളത്ത് മഴ ശക്തം; പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ - കൊച്ചി മഴ
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്‌തു. ഫോർട്ട് കൊച്ചിയിലെ കൊവിഡ് പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
![എറണാകുളത്ത് മഴ ശക്തം; പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ ernakulam heavy rain rain ernakulam എറണാകുളത്ത് മഴ ശക്തം കൊച്ചി മഴ മഴ ശക്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8213742-559-8213742-1596003650371.jpg)
എറണാകുളത്ത് മഴ ശക്തം; പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
എറണാകുളത്ത് മഴ ശക്തം; പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കൊച്ചി നഗരത്തിൽ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള ശക്തമായ മഴയാണിത്. പദ്ധതി ഫലപ്രദമായോ എന്ന് ഇന്നത്തെ മഴയിലൂടെ അറിയാൻ സാധിക്കും. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ കോടികൾ ചെലവിട്ട് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കിയത്. വെള്ളക്കെട്ടിനെ തുടർന്ന് കൊച്ചി നഗരസഭയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.