കേരളം

kerala

ETV Bharat / state

കോതമംഗലം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു - കോതമംഗലം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ

കുട്ടമ്പുഴ, നെല്ലിക്കുഴി പഞ്ചായത്തുകളിലായാണ് ക്യാമ്പുകൾ തുറന്നത്

മഴക്കെടുതി

By

Published : Aug 9, 2019, 7:07 PM IST

എറണാകുളം: കാലവർഷക്കെടുതിയെ തുടർന്ന് കോതമംഗലം താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്നും ക്യാമ്പുകളും കോതമംഗലം നഗരസഭാ പരിധിയിലെ ടൗൺ ജി.എൽ.പി.എസിലും നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ എൽ.പി.എസിലുമാണ് ക്യാമ്പുകൾ തുറന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, മണികണ്ഠൻ ചാൽ മാരമംഗലം പാരിഷ് എ ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മണികണ്ഠൻ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടർന്ന് ഈ പ്രദേശം പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കുട്ടമ്പുഴ ടൗണിലും ഏത് സമയത്തും വെള്ളം കയറാവുന്ന സ്ഥിതിയാണ്.

മഴക്കെടുതി; കോതമംഗലം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഒരു വീടും കടവൂർ വില്ലേജ് പരിധിയിൽ രണ്ട് വീടുകളും ഭാഗീകമായി തകർന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൊട മുണ്ട പാലം വെള്ളത്തിനടിയിലായത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിച്ചു. ഇവിടെ 18 വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച ഉച്ചയോടെ കുരുർ തോട് കരകവിഞ്ഞ് ജവഹർ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കല്ലേലി മേടിൽ ഉരുൾപൊട്ടി പ്രദേശത്തെ റേഷൻ കടയടക്കം മൂന്ന് കടകളിലും 12 വീടുകളിലും വെള്ളം കയറി. നേര്യമംഗലം സർക്കാർ കൃഷിഫാമിലെ ഏക്കറ് കണക്കിന് കൃഷിയും വെള്ളത്തിനടിയിലായി. ഒരിടത്തും ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. അടിയന്തര സാഹചര്യത്തെ നേരിടാൻ കോതമംഗലം താലൂക്കോഫീസിൽ കൺട്രോൾ റൂം തുറന്നു. പുഴതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇനിയും വെള്ളം കയറാൻ സാധ്യതയുള്ളവർ വീടുകളിൽ നിന്നും മാറി താമസിക്കണമെന്നും വില്ലേജ്, പഞ്ചായത്ത് അധികാരികൾ മുന്നറിയിപ്പു നൽകി.

ABOUT THE AUTHOR

...view details