കേരളം

kerala

ETV Bharat / state

ഇന്ത്യയില്‍ ആദ്യം, എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ തുടങ്ങി - ഡോ. ടി.കെ. ജയകുമാര്‍

ഇന്ത്യയില്‍ ആദ്യമായാണ് ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇത് അഭിമാനകരമായ നിമിഷമാണെന്നും എറണാകുളം ജനറല്‍ ആശുപത്രി സന്ദർശിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

വീണാ ജോര്‍ജ്  Heart surgery  Ernakulam District General Hospital  veena george  എറണാകുളം ജില്ലാ ജനറൽ ആശുപത്രി  സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ  ഡോ. ടി.കെ. ജയകുമാര്‍
എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ തുടങ്ങി

By

Published : Dec 17, 2021, 5:49 PM IST

എറണാകുളം: ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ തുടങ്ങി. ഇന്ത്യയില്‍ ആദ്യമായാണ് ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇത് അഭിമാനകരമായ നിമിഷമാണെന്നും എറണാകുളം ജനറല്‍ ആശുപത്രി സന്ദർശിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ തുടങ്ങി

കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രധാന ചുവടുവെപ്പാണിതെന്നും മന്ത്രി പറഞ്ഞു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരേയും ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ല, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഈ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും സജ്ജമാക്കുകയാണ്.

Also Read: PG Doctors strike: "ഒരു ഉറപ്പും നല്‍കിയില്ല", പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്

ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്‍റെ തുടര്‍ച്ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്.

ഇപ്പോള്‍ സര്‍ജറി നടക്കുന്ന ഓപ്പറേഷന്‍ തിയേറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ ഈ സര്‍ക്കാരിന്‍റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചു.

ഹൃദയസംബന്ധമായ നിരവധി രോഗങ്ങള്‍ക്ക് ചികിത്സ

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനായുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകും. കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്.

ABOUT THE AUTHOR

...view details