എറണാകുളം:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ദിവസവും സാക്ഷി വിസ്‌താരം തുടർന്നു. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കേസിലെ ഇരയും കോടതിയിലെത്തിയിരുന്നു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ അടച്ചിട്ട മുറിയിലാണ് രണ്ടാം ദിവസവും സാക്ഷി വിസ്‌താരം നടന്നത്. ആക്രമിക്കപ്പെട്ട നടിയാണ് കേസിലെ ഒന്നാം സാക്ഷി. നാല് ദിവസം കൊണ്ട് നടിയുടെ വിസ്‌താരം പൂര്‍ത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്‌തരിക്കുക. അതേസമയം കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം തുടരുന്നു
രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്
രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ആകെ 136 സാക്ഷികളെ വിസ്‌തരിക്കാനാണ് നിലവില്‍ സമന്‍സ് അയച്ചിട്ടുള്ളത്. 35 ദിവസം കൊണ്ടാണ് ഒന്നാംഘട്ട സാക്ഷി വിസ്‌താരം പൂർത്തിയാക്കുക. സിനിമാ താരങ്ങള്‍ അടക്കമുള്ളവരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. രണ്ടാം ഘട്ടത്തിൽ വിസ്‌തരിക്കേണ്ട 119 പേരുടെ സാക്ഷി പട്ടികയും പ്രോസിക്യൂഷൻ തയ്യറാക്കിയിട്ടുണ്ട്. തനിക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തിയത് നിയമപരമല്ലന്ന ദിലീപിന്‍റെ ഹർജിയിൽ, ഹൈക്കോടതി വിധി പറഞ്ഞ ശേഷമായിരിക്കും നടിയുടെ ക്രോസ് വിസ്‌താരം നടക്കുക. ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ നിര്‍ദേശം നൽകിയിരുന്നു. ഇതനുസരിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കാനാണ് കൊച്ചിയിലെ പ്രത്യേക കോടതിയുടെ തീരുമാനം.