കൊച്ചി : ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തു നിന്നും കൊച്ചി അമൃതയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിച്ചു വരുന്നെന്ന് ഡോക്ടർ കൃഷ്ണകുമാർ. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. നിലവിൽ ഹൃദയത്തിന്‍റെ പ്രശ്നങ്ങളല്ലാതെ മറ്റൊന്നും കാണുന്നില്ലെങ്കിലും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർ അറിയിച്ചു.
അമൃതയിലെത്തിച്ച കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുന്നു - child
നിലവിൽ ഹൃദയത്തിന്‍റെ പ്രശ്നങ്ങളല്ലാതെ മറ്റൊന്നും കാണുന്നില്ല. എങ്കിലും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർ.
കാസർകോട് സ്വദേശികളായ സാനിയ - മിതാഹ് ദമ്പതികളുടെ പതിനഞ്ച് ദിവസം മാത്രമുള്ള കുഞ്ഞിനെയാണ് അടിയന്തര ശസ്ത്രക്രിയക്കായി വൈകിട്ടോടെ കൊച്ചിയിൽ എത്തിച്ചത്. ആദ്യം തിരുവനന്തപുരം ശ്രീചിത്രയിലേക്കെത്തിക്കാനായിരുന്നു തീരുമാനമെങ്കിലും സംസ്ഥാന സർക്കാരിന്‍റെ ഇടപെടലോടെ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 400 കിലോമീറ്റർ അഞ്ചര മണിക്കൂർ കൊണ്ട് സഞ്ചരിച്ച് കൊച്ചിയിലെത്തിക്കാൻ നാട്ടുകാരും പൊലീസും സഹായിച്ചെന്ന് ആംബുലൻസ് ഡ്രൈവർ പ്രതികരിച്ചു. അമൃത ആശുപത്രി അധികൃതരുമായി സംസാരിച്ച ശേഷം കുട്ടിയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കും എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും അറിയിച്ചിട്ടുണ്ട്.