കേരളം

kerala

ETV Bharat / state

പാലാരിവട്ടം പാലം ക്രമക്കേട്: മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരെന്ന് ഇബ്രാഹിംകുഞ്ഞ്, മന്ത്രി റബ്ബർ സ്റ്റാംപ് ആണോയെന്ന് കോടതി - ebrahim kunju

നിയസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന കാര്യവും മുൻകൂർ പണം നൽകിയതിനെ ന്യായികരിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എറണാകുളം  പാലാരിവട്ടം പാലം നിർമാണം  മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്  ഹൈക്കടതി  palarivattom bridge corruption case  hc  ebrahim kunju bail  ebrahim kunju  palarivattom
പാലാരിവട്ടം പാലം ക്രമക്കേട്: മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരെന്ന് ഇബ്രാഹിംകുഞ്ഞ്, മന്ത്രി റബ്ബർ സ്റ്റാംപ് ആണോയെന്ന് കോടതി

By

Published : Dec 11, 2020, 2:16 PM IST

എറണാകുളം:പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേടിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരെന്ന്
മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ജാമ്യാപേക്ഷ പരിഗക്കണിവെയാണ് അദ്ദേഹം ഉദ്യോഗസ്ഥർക്കെതിരെ നിലപാട് സ്വീകരിച്ചത്. നിർമാണ പ്രവർത്തനങ്ങൾക്ക് മുൻകൂർ പണം അനുവദിക്കുന്നത് സാധാരണയാണ്. ഉദ്യോഗസ്ഥരാണ് ഇത് തീരുമാനിക്കുന്നത്. അപ്പോൾ മന്ത്രി വെറും റബ്ബർ സ്റ്റാബ് ആണോയെന്നും കോടതി ചോദിച്ചു. ദൈനം ദിന കാര്യങ്ങൾ എല്ലാം മന്ത്രി അറിയണമെന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. നിയസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന കാര്യവും മുൻകൂർ പണം നൽകിയതിനെ ന്യായികരിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഏപ്രിൽ മുതൽ ചികിത്സയിലാണെന്നും 22 തരം മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അറസ്റ്റ് ഭയന്ന് ഹോസ്പിറ്റലിൽ പോയതല്ലെന്നും ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കുന്നതായി കോടതിയും വ്യക്തമാക്കി. പാലാരിവട്ടം പാലം നിർമാണത്തിന് ആർ.ഡി.എസ് കമ്പനിക്ക് കോൺട്രാക്ട് കൊടുത്തതിൽ തന്നെ ഗൂഢാലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഇനിയും ചോദ്യം ചെയ്യേണ്ടത് ഉണ്ട്. വീട്ടിൽ നിന്ന് ചില രേഖകൾ കിട്ടിയിട്ടുണ്ട്. ജാമ്യ നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും, ജാമ്യം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. വാദം പൂർത്തിയായ ശേഷം ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷേയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.

ABOUT THE AUTHOR

...view details