കേരളം

kerala

ETV Bharat / state

ഭിന്നശേഷിക്കാരനെ പിഴിഞ്ഞാല്‍ പണി കിട്ടും ; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി - ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ

Pension denied by government : ഭിന്നശേഷിക്കാരനായ മണിദാസ്‌ കഴിഞ്ഞ 12 വർഷങ്ങളായി വാങ്ങിയ പെൻഷൻ തിരിച്ചടയ്‌ക്കണമെന്ന ഉത്തരവ് ഹൈക്കോടതി മൂന്നാഴ്‌ചത്തേക്ക് തടഞ്ഞു.

high court  HC stay  differently abled pension denied by government  pension denied by government  HC stay For differently abled pension issue  differently abled pension  സർക്കാരിന് തിരിച്ചടി  ഭിന്നശേഷിക്കാരൻ വാങ്ങിയ പെൻഷൻ തിരിച്ചടയ്ക്കണം  പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവ്  സർക്കാർ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി  ഭിന്നശേഷിക്കാരനായ മണിദാസിന്‍റെ ഹർജി  ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ
High court of kerala

By ETV Bharat Kerala Team

Published : Nov 16, 2023, 4:00 PM IST

Updated : Nov 16, 2023, 8:51 PM IST

എറണാകുളം : ഭിന്നശേഷിക്കാരൻ വാങ്ങിയ 12 വർഷത്തെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. രേഖകൾ ഹാജരാക്കാനും നിർദേശം നല്‍കി. സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ചിട്ടുമുണ്ട്. ഭിന്നശേഷിക്കാരനായ മണിദാസും അമ്മയും നൽകിയ ഹർജിയിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് ഇടക്കാല ഉത്തരവ് (HC Stayed Differently Abled Manidas Whose Pension Denied By Government).

ഭിന്നശേഷിക്കാരനായ കൊല്ലം സ്വദേശി ആർഎസ് മണിദാസ് വാങ്ങിയ കഴിഞ്ഞ 12 വർഷത്തെ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഒക്ടോബർ 27 ലെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്. മൂന്നാഴ്ചത്തേക്ക് തുടർ നടപടികൾ പാടില്ല. പെൻഷൻ തുക തിരിച്ചുപിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കും ഹർജിയിൽ നോട്ടിസുണ്ട്. 2010 സെപ്റ്റംബർ മുതൽ 2022 ഒക്ടോബർ വരെ വാങ്ങിയ 123900 രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.

പെൻഷൻ നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയ്ക്ക് പുറത്താണെന്ന കാരണത്താൽ മണിദാസിന് പെൻഷൻ നൽകുന്നതും ബന്ധപ്പെട്ട വകുപ്പ് നിർത്തിയിരുന്നു. ഭിന്നശേഷിക്കാർക്കും വികലാംഗർക്കും പെൻഷൻ നൽകുന്ന സ്‌കീമിലെ ചട്ടം പന്ത്രണ്ട് പ്രകാരം നൽകിയ പെൻഷൻ തുക തിരിച്ചടയ്ക്കാൻ പരാതിക്കാരന് ബാധ്യത ഇല്ലെന്നും അയാളെ കേൾക്കാതെ തിരിച്ചെടുക്കൽ നടപടികളിലേക്ക് കടക്കരുതെന്നും ഹർജിക്കാരനുവേണ്ടി അഡ്വ.വി സജിത് കുമാർ കോടതിയെ ബോധിപ്പിച്ചു.

ചട്ടങ്ങൾ ഒന്നും ബന്ധപ്പെട്ട വകുപ്പ് പാലിച്ചിട്ടില്ല. ഏകപക്ഷീയമായി ഇറക്കിയ സർക്കാർ ഉത്തരവ് 1982 ലെ ഭിന്നശേഷി-വികലാംഗ പെൻഷൻ സ്‌കീമിന്‍റെ ലംഘനമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജിക്കാരനും അമ്മയ്ക്കും മുടങ്ങിയ പെൻഷൻ തുക പലിശ സഹിതം നൽകണം. അഞ്ച് ലക്ഷം രൂപ ചികിത്സാധനസഹായമായി അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ:Disability Welfare Corporation Renamed വികലാംഗർ എന്ന പദം വേണ്ട; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ

'വികലാംഗർ' ഇനി ഇല്ല : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ (Disability Welfare Corporation Renamed) അല്ലെങ്കിൽ കേരള സ്‌റ്റേറ്റ് ഡിഫറന്‍റ്‌ലി ഏബിൾഡ് വെൽഫെയർ കോർപറേഷൻ ലിമിറ്റഡ് (Differently Abled Welfare Corporation) എന്ന പേരിൽ അറിയപ്പെടും.

വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ സാമൂഹ്യ നീതി വകുപ്പ് (Department of Social Justice) നിർദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ കോർപറേഷൻ ഡയറക്‌ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്ര സർക്കാരിന് കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിച്ചിരുന്നു.

പിന്നീട് പുനർനാമകരണം വേഗമാക്കാൻ സാമൂഹ്യനീതി വകുപ്പ് ശക്തമായ നിർദേശം കോർപറേഷന് നൽകി. തുടർന്ന് 2023 ഓഗസ്‌റ്റിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസർക്കാറിന് കീഴിലെ കമ്പനി മന്ത്രാലയത്തിൽ ഓൺലൈനായി സമർപ്പിച്ചു. പിന്നീടാണ് പുതിയ പേരിന് അംഗീകാരം ലഭിച്ചത്.

Last Updated : Nov 16, 2023, 8:51 PM IST

ABOUT THE AUTHOR

...view details