കേരളം

kerala

ETV Bharat / state

കരടി ചത്ത സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി; ഹര്‍ജി മെയ്‌ 25ന് പരിഗണിക്കും - Vellanad bear death

കിണറ്റിലെ വെള്ളം വറ്റിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ചയുണ്ടായെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി. പൊതുതാത്‌പര്യ ഹര്‍ജി മെയ്‌ 25ന് പരിഗണിക്കും.

കിണറ്റില്‍ വീണ കരടി ചത്ത സംഭവം  എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി  ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി  കാട്ടാക്കട വെള്ളനാട്  കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ വീഴ്‌ച  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  bear death news updates  HC Send notice in Vellanad bear death case plea  Vellanad bear death  Vellanad bear death case
കിണറ്റില്‍ വീണ കരടി ചത്ത സംഭവം ഹര്‍ജി മെയ്‌ 25ന്

By

Published : Apr 28, 2023, 3:13 PM IST

എറണാകുളം:കാട്ടാക്കട വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി. പൊതുതാത്‌പര്യ ഹർജി കോടതി മെയ് 25 ലേക്ക് മാറ്റി. ശരിയായ ഉദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ കരടിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. കരടിയെ കൊല്ലാന്‍ ഉദേശം ഇല്ലായിരുന്നെന്നും പിന്നെ എങ്ങനെയാണ് ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത ചുമത്തുകയെന്നും കോടതി ചോദിച്ചു.

കരടിയെ രക്ഷിക്കണമെന്ന ഉദേശത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത് എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കരടി ചാകുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി എന്ന സംഘടനയാണ് സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണം. വനം വന്യ ജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ മയക്കുവെടി വയ്ക്കരുതെന്നാണ് ചട്ടം. ഇത്തരം ചട്ടങ്ങൾ ലംഘിച്ചാണ് വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ദൗത്യം നടത്തിയത്.

മാത്രവുമല്ല ഉദ്യോഗസ്ഥ തലത്തിൽ വീഴ്‌ചയുണ്ടായെന്നും കുറ്റക്കാരായ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കരടിയെ മയക്കുവെടി വച്ച വെറ്ററിനറി സർജൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വകുപ്പുതല നടപടിയും കുറ്റക്കാരിൽ നിന്നും നഷ്‌ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നുണ്ട്.

കോഴിയെ പിടിക്കാന്‍ പതുങ്ങിയെത്തി കിണറ്റില്‍ വീണു:ഇക്കഴിഞ്ഞ 20നാണ് വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടി രക്ഷാദൗത്യത്തിനിടെ ചത്തത്. രാത്രി 12 മണിയോടെയാണ് കണ്ണമ്പള്ളിയില അരുണ്‍ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റില്‍ കരടി വീണത്. കിണറിന് സമീപമുള്ള കോഴിക്കൂട്ടില്‍ നിന്ന് കോഴിയെ പിടികൂടുന്നതിനിടെ അബദ്ധത്തില്‍ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

കിണറ്റില്‍ നിന്ന് ശബ്‌ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് കരടിയെ കണ്ടത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വല ഉപയോഗിച്ച് കരടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മയക്കുവെടി വച്ച് കരടിയെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി ഡോക്‌ടര്‍ സ്ഥലത്തെത്തി. മയക്കുവെടി വച്ച് വലയില്‍ കുരുക്കി മേലോട്ട് ഉയര്‍ത്താനായിരുന്നു സംഘത്തിന്‍റെ നീക്കം. ഡോക്‌ടറെത്തി മയക്കുവെടി വച്ച് അല്‍പ സമയം കൊണ്ട് വലയില്‍ കുരുക്കി മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചതോടെ കരടി വലയില്‍ നിന്ന് കിണറ്റിലേക്ക് തന്നെ വീണു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഏറെ ശ്രമം നടത്തിയെങ്കിലും കരകയറ്റല്‍ അസാദ്യമായി.

ഇതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി കരടിയെ കരയ്‌ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കിണറിന്‍റെ ആഴകൂടുതല്‍ പ്രയാസം സൃഷ്‌ടിച്ചു. തുടര്‍ന്ന് കിണറ്റിലെ വെള്ളം വറ്റിച്ച് പുറത്തെടുക്കാന്‍ സംഘം തീരുമാനിക്കുകയായിരുന്നു. 50 മിനിറ്റ് കൊണ്ടാണ് കിണറ്റിലെ വെള്ളം വറ്റിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായത്.

വെള്ളം പൂര്‍ണമായും വറ്റിച്ചതിന് ശേഷം ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി കരടിയെ പുറത്തെത്തിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കരടി ചത്തതായി ഡോക്‌ടര്‍ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details