എറണാകുളം: ഗതാഗതം സ്‌തംഭിപ്പിച്ചുള്ള പ്രതിഷേധ പരിപാടികളും ആഘോഷപരിപാടികളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വകാര്യ ഹർജി പരിഗണിച്ച കോടതി വിശദമായ മറുപടി അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി.
ഗതാഗതം സ്‌തംഭിപ്പിച്ച് പ്രതിഷേധവും ആഘോഷവും; സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി - സമരം
ഗതാഗതം സ്‌തംഭിപ്പിച്ചുള്ള പ്രതിഷേധ, ആഘോഷ പരിപാടികള്‍ നിരോധിക്കണമെന്ന സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
ഗതാഗതം സ്‌തംഭിപ്പിച്ചുള്ള പരിപാടി നിരോധിക്കാന്‍ ഹര്‍ജി; സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി
ALSO READ:മരം മുറി ഉത്തരവിറങ്ങിയ സാഹചര്യം പരിശോധിക്കുമെന്ന് വനം മന്ത്രി നിയമസഭയിൽ
അതേസമയം, നിയമപരമായി ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പൊതു താത്‌പര്യ വിഷയത്തിൽ സ്വകാര്യ അന്യായം നൽകാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 22 ലേക്ക് മാറ്റി.