കേരളം

kerala

ETV Bharat / state

ഹോസ്‌റ്റലുകളിലെ രാത്രികാല നിയന്ത്രണം; ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി - hc

മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ കോളജ് പ്രിൻസിപ്പൽമാര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി.

ഹോസ്‌റ്റലുകളിലെ രാത്രികാല നിയന്ത്രണം  വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് നടപ്പിലാക്കണം  ഹൈക്കോടതി  Medical collage hostel timing case updates  മെഡിക്കല്‍ കോളജ്  കോളജ് പ്രിൻസിപ്പൽ  വനിത ഹോസ്റ്റലുകളിലെ രാത്രി സമയ നിയന്ത്രണം  ഹൈക്കോടതി  ടൂറിസ്റ്റ് ഹോം  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news updates  വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്  ഹൈക്കോടതി
ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഹൈക്കോടതി

By

Published : Dec 20, 2022, 3:11 PM IST

Updated : Dec 20, 2022, 7:45 PM IST

എറണാകുളം:മെഡിക്കൽ കോളജ് വനിത ഹോസ്റ്റലുകളിലെ രാത്രി സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. പുതിയ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കാമ്പസുകളിലെ വായന മുറികൾ രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും രാത്രി ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സർവകലാശാല കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വരുന്നത്, ടൂറിസ്റ്റ് ഹോം കണക്കിന് രാത്രി ലൈഫ് അനുവദിക്കാനാകില്ല. പഠന ക്രമമനുസരിച്ചാണ് സമയ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ആരോഗ്യ സർവകലാശാല കോടതിയിൽ വ്യക്തമാക്കി.

വിദ്യാർഥികൾ 18 വയസിലെ സമ്പൂർണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും അത് സമൂഹത്തിന് അനുചിതവും ഗുണകരവുമല്ലെന്നും ആരോഗ്യ സർവകലാശാല കോടതിയില്‍ പറഞ്ഞു. കൗമാരക്കാരുടെ മസ്‌തിഷ്‌കം ഘടനാപരമായി ദുർബലമാണ്. അതുകൊണ്ട് തന്നെ ഈ പ്രായത്തിലുള്ള വിദ്യാർഥികൾ പാരിസ്ഥിതിക സമ്മർദങ്ങളിൽ വീണു പോകും.

കൗമാരകാലഘട്ടം തന്നെ അപകടകരമാണ്. മയക്കുമരുന്ന്, സുരക്ഷിതമല്ലാത്ത ലൈംഗികത ഇവയിലേക്ക് കൗമാരക്കാർ കടക്കാനുമുള്ള സാധ്യത കൂടുതലാണ്. 25 വയസിൽ മാത്രമാണ് ശാസ്ത്രീയമായ മാനസിക വികാസം വിദ്യാർഥികൾക്ക് ഉണ്ടാകൂ. ഈ സാഹചര്യത്തിൽ ഹോസ്റ്റൽ വിദ്യാർഥികൾക്ക് രാത്രി സമയ നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലം.

പഠനാവശ്യത്തിനാണ് ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്ക് താമസ സൗകര്യം നൽകുന്നത്. ഹോട്ടലുകൾ പോലെയല്ല ഹോസ്റ്റലുകൾ. രാത്രി ജീവിതം വിദ്യാർഥികളുടേതല്ലെന്നും സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന് വീടുകളിൽ പോലും നിയന്ത്രണമുള്ളപ്പോൾ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം ഏർപ്പെടുത്താതിരിക്കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ സർവകലാശാല വ്യക്തമാക്കി.

പരീക്ഷ സമയങ്ങളിൽ രാത്രി 11 മണിക്ക് ശേഷവും റീഡിങ് റൂം പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിങ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. രാത്രി 9.30ന് ശേഷം കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാമോ എന്ന കാര്യത്തിലും സർക്കാർ വ്യാഴാഴ്‌ച നിലപാടറിയിക്കണം.

Last Updated : Dec 20, 2022, 7:45 PM IST

ABOUT THE AUTHOR

...view details