കൊച്ചി: ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ സി.പി.ഐ മാർച്ചിൽ പൊലീസുകാരെ ആക്രമിച്ച കേസില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്‍റെയും സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും പി രാജുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി - eldho ebraham mla
കേസില്‍ പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമാണ്
എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും പി രാജുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പൊതുമുതൽ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസപ്പെടുത്തൽ, കൂട്ടം കൂടി സംഘർഷം സൃഷ്‌ടിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സി.പി.ഐ സംസ്ഥാന നേതാക്കൾ ഉൾപ്പടെ പത്ത് പേർക്കെതിരെയും കണ്ടാലറിയാവുന്ന എണ്ണൂറ് പേർക്കെതിരെയും കേസെടുത്തത്.