കേരളം

kerala

ETV Bharat / state

വിഴിഞ്ഞം സംഘര്‍ഷം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി - എൻഐഎ

വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് റിട്ടയേർഡ് ഡിവൈഎസ്‌പി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ഹർജി തള്ളി ഹൈക്കോടതി  അന്വേഷണം എന്‍ഐഎക്ക്  വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  കേരളം പുതിയ വാര്‍ത്തകള്‍  kerela news updates  latest news in kerala  news updates in kerala  vizhijam conflict  വിഴിഞ്ഞം സംഘര്‍ഷം  വിഴിഞ്ഞം സമരം
വിഴിഞ്ഞം സംഘര്‍ഷം

By

Published : Dec 5, 2022, 3:06 PM IST

എറണാകുളം:വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡിവൈഎസ്‌പിയുടെ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയം സംബന്ധിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സമയത്ത് എന്‍ഐഎയുടെ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം. കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി.

ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയും കേന്ദ്ര സേനയുടെയും സഹായം തേടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ അദാനി ഗ്രൂപ്പിന്‍റെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിൽ തുറമുഖ പ്രദേശത്തിനകത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നത് സംബന്ധിച്ച് സിംഗിൾ ബെഞ്ച് കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടിയിരുന്നു.

തുറമുഖ നിർമാണ പ്രദേശം ഉൾപ്പെടുന്ന സുരക്ഷ മേഖലയ്ക്കകത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന് മുന്നിലെ ഹർജിയിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട്.

also read:വിഴിഞ്ഞം സമരം : സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ABOUT THE AUTHOR

...view details