എറണാകുളം:സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ രഹസ്യമൊഴിയുടെ പകർപ്പ് ബന്ധപ്പെട്ട ഏജൻസിക്ക് മാത്രമേ അവകാശപ്പെടാനാകൂവെന്ന് കോടതി അറിയിച്ചു.
സ്വപ്‌നയുടെ രഹസ്യമൊഴി പകർപ്പ് നല്‍കില്ല; സരിതയുടെ ഹര്‍ജി തള്ളി ഹൈക്കോടതി - സ്വപ്‌നയുടെ രഹസ്യമൊഴി പകർപ്പ് നല്‍കില്ല
രഹസ്യമൊഴി പൊതുരേഖയാണെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണം പൂർത്തിയാക്കാതെ പകർപ്പ് പുറത്തുവിടാനാകില്ലെന്നും വിലയിരുത്തി.
കേസുമായി ബന്ധമില്ലാത്ത ആളെന്ന നിലയിൽ സരിതയ്‌ക്ക് രഹസ്യമൊഴിയുടെ പകർപ്പ് അവകാശപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. രഹസ്യമൊഴി പൊതുരേഖയാണെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണം പൂർത്തിയാക്കാതെ പകർപ്പ് പുറത്തുവിടാനാകില്ലെന്നും വിലയിരുത്തി.
അതേസമയം രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്‌നത്തിൽ സംശയ നിവാരണത്തിനായി കോടതി നേരത്തെ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കുന്നത് വരെ രഹസ്യമൊഴി പൊതുരേഖയല്ലെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടും ഇ.ഡിയുടെ എതിർപ്പും ഉൾപ്പെടെ പരിഗണിച്ചാണ് ഹൈക്കോടതി സരിതയുടെ ഹർജി തള്ളിയത്.