എറണാകുളം : കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ രാത്രി സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പരിശോധിച്ച കോടതി ഇതില്‍ തൃപ്‌തി പ്രകടിപ്പിച്ചു. ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള സമയ നിയന്ത്രണം കോടതി ശരിവച്ചു.
വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം : ഹര്‍ജി വെള്ളിയാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും
കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റിയത്. ആൺകുട്ടികളടക്കം രാത്രി 9.30 ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവില്‍ കോടതി തൃപ്‌തി പ്രകടിപ്പിച്ചു
വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം
എന്നാൽ രാത്രി പുറത്തുപോകുന്നത് സംബന്ധിച്ച് ഉത്തരവിൽ വ്യക്തതയില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. വനിത ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തെ കോടതി നേരത്തെ വിമർശിച്ചിരുന്നു. തുടർന്ന് ആൺകുട്ടികളടക്കം രാത്രി 9.30 ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കുകയും ചെയ്‌തു.
ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്നായിരുന്നു കോടതിയുടെ വിമർശനം.